IndiaNEWS

ജയിലിലുള്ള മകന് നൽകാൻ ഹാഷിഷ് ഓയിലുമായി എത്തിയ അമ്മ അറസ്റ്റിൽ, സംഭവം ബാംഗ്ലൂരിൽ

 

യിലില്‍ കിടക്കുന്ന മകന് കൈമാറാന്‍ മയക്കുമരുന്നുമായി എത്തിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് ഇന്ന് (വെള്ളി) പോലീസ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു ശിക്കാരിപാളയ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്.

ജയിലിലുള്ള മകൻ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഇവര്‍ മയക്കുമരുന്നുമായി എത്തിയത്. സ്ഥിരം കുറ്റവാളിയായ മുഹമ്മദ് ബിലാലിനെ വീട് കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട ഒരു കേസിലാണ് 2020ൽ കോനന്‍കുണ്ടെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിന്റെ വിചാരണ നടക്കുന്നതിനാല്‍ ഇയാള്‍ ജയിലിലാണ്. ജയിലില്‍ മകനെ സന്ദര്‍ശിക്കാൻ എത്തിയ ബിലാലിന്റെ അമ്മ മകനുമായി സംസാരിക്കുന്നതിനിടയില്‍ ഒരു തുണിസഞ്ചി കൈമാറി. ഇതില്‍ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ എന്താണ് സഞ്ചിയിലുള്ളതെന്ന് പരിശോധിച്ചു. 200 ഗ്രാം ഹാഷിഷ് ഓയിലാണ് സഞ്ചിയിലുണ്ടായിരുന്നത്.

പോലീസ് ഉടൻ സ്ത്രീയെ കസ്റ്റഡിയിലെടുത്തു. പിന്നീട് പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. വളരെ വിദഗ്ദമായിട്ടാണ് സ്റ്റേഷനുള്ളിലേക്ക് മയക്കുമരുന്ന് എത്തിച്ചത്. തുണിസഞ്ചിക്കുള്ളില്‍ ഒരു കാര്‍ബണ്‍ ഷീറ്റ് ഉണ്ടായിരുന്നു. ഇതിനകത്ത് ഒരു അറയ്ക്കുള്ളില്‍ ഒളിപ്പിച്ച മറ്റൊരു ബാഗിലാണ് ഹാഷിഷ് ഓയിലുണ്ടായിരുന്നത്.

സംശയകരമായ എന്തോ വസ്തു സഞ്ചിക്കുള്ളില്‍ ഉണ്ടെന്ന് മെറ്റല്‍ ഡിറ്റക്ടര്‍ സൂചന നല്‍കിയതാണ് പോലീസ് ഉദ്യോഗസ്ഥരെ സഹായിച്ചത്. ഇതോടെയാണ് പെട്ടെന്ന് സഞ്ചി പരിശോധിക്കാന്‍ തീരുമാനിച്ചത്. സഞ്ചി പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

Back to top button
error: