NEWS

മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി കൊരട്ടി പോലീസ് സ്റ്റേഷന്

തിരുവനന്തപുരം: 2021 ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫിക്ക് തൃശ്ശൂര്‍ റൂറല്‍  പോലീസ് ജില്ലയിലെ  കൊരട്ടി പോലീസ് സ്റ്റേഷന്‍ അര്‍ഹമായി. കഴിഞ്ഞകൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്.
തിരുവനന്തപുരം സിറ്റിയിലെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍, പാലക്കാട് ജില്ലയിലെ പട്ടാമ്പി പോലീസ് സ്റ്റേഷന്‍ എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. എറണാകുളം റൂറലിലെ മുളന്തുരുത്തി പോലീസ് സ്റ്റേഷനാണ് മൂന്നാം സ്ഥാനം.ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അധ്യക്ഷനായ സമിതിയാണ് മികച്ച പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്.
അതേസമയം 2021ലെ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തത് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനെയായിരുന്നു

Back to top button
error: