രാജ്യത്ത് പുതിയ എല്‍പിജി കണക്ഷന് ചിലവേറും

ന്യൂഡൽഹി: രാജ്യത്ത് പുതിയ എല്‍പിജി കണക്ഷന് ചിലവേറും.850 രൂപയാണ് എണ്ണക്കമ്ബനികള്‍ പുതുതായി വര്‍ധിപ്പിച്ചത്.സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയിട്ടാണ് വര്‍ധിപ്പിച്ച തുക ഈടാക്കുന്നതെന്നും എണ്ണക്കമ്ബനികള്‍ അറിയിച്ചു.
ഇതോടെ പുതിയ കണക്ഷനുള്ള ചിലവ് 1450 ല്‍ നിന്ന് 2200 ആയി. പ്രഷര്‍ റെഗുലേറ്റന്റെ വില 150 നിന്ന് 250 ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്.രണ്ടാം സിലിണ്ടര്‍ ആവശ്യമുള്ളവര്‍ വര്‍ധിപ്പിച്ച ഇതേ തുക രണ്ടാമതും നല്‍കണം.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version