NEWS

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ട്

ദോഹ: രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു.2022 ജൂൺ 16-ന് ഫ്രാൻസിലെ പാരീസിലെ പാസഞ്ചർ ടെർമിനൽ എക്‌സ്‌പോയിൽ നടന്ന 2022 വേൾഡ് എയർപോർട്ട് അവാർഡിലാണ് പ്രഖ്യാപനം നടന്നത്.
സിംഗപ്പൂർ ചാംഗി എയർപോർട്ട് (ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് സ്റ്റാഫ് സർവീസ്,ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് ഡൈനിങ്ങ്), ഇസ്താംബുൾ എയർപോർട്ട് (ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് ഷോപ്പിംഗ്, ഏറ്റവും ഫാമിലി ഫ്രണ്ട്ലി എയർപോർട്ട്) എന്നിവയാണ് മറ്റ് പ്രധാന വിജയികൾ.
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം, ലോകത്തിലെ ഏറ്റവും മികച്ച ആഭ്യന്തര വിമാനത്താവളം, ഏഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം, മികച്ച എയർപോർട്ട് പിആർഎം & ആക്‌സസ് സൗകര്യങ്ങൾ എന്നീ പുരസ്‌കാരങ്ങൾ ടോക്കിയോ ഹനേദ എയർപോർട്ട് നേടി. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട വിമാനത്താവളമെന്ന ബഹുമതി റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു.

Back to top button
error: