ശുക്രന്റെ സ്ഥാന മാറ്റം ; ഇടവം രാശിക്കാർക്ക് ഐശ്വര്യമെന്ന് ജോതിഷം

ശുക്ര രാശിക്ക് മനുഷ്യ ജീവിതത്തെ ഏറെ സ്വാധീനിക്കാന്‍ കഴിവുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്.അങ്ങനെയെങ്കിൽ ഇടവം രാശിക്കാർക്ക് നാളെമുതൽ ഐശ്വര്യം വന്നു നിറയും.നാളെ മുതല്‍ അതായത്, ജൂണ്‍ 18 മുതല്‍ ശുക്രന്‍ രാശി സ്ഥാനം മാറ്റുകയാണ്.

ഇടവം രാശിയിലേക്കാണ് നാളെ മുതല്‍ ശുക്രന്‍ സ്ഥാന മാറ്റം ചെയ്യുന്നത്.നിലവില്‍ ഇപ്പോള്‍ മേടം രാശിയിലാണ് ശുക്രന്‍.ശുക്രന്‍ മേടം രാശിയില്‍ നിന്ന് ഇടവം രാശിയിലേക്ക് എത്തുമ്ബോള്‍ ഇടവം രാശിക്കാര്‍ക്ക് ഐശ്വര്യം വര്‍ധിക്കുമെന്നാണ് പറയപ്പെടുന്നത്.

ജൂലൈ 13 വരെ ശുക്രന്‍ ഇടവ രാശിയില്‍ ഉണ്ടാകും.ഗ്രഹങ്ങള്‍ തമ്മിലുണ്ടാകുന്ന ഇത്തരം ചലന മാറ്റം ഓരോ രാശിയിലും ഉള്‍പ്പെട്ട വ്യക്തികളുടെ ജീവിതത്തില്‍ വേറെ വേറെ രീതിയില്‍ സ്വാധീനം ഉണ്ടാക്കുമെന്ന് ജ്യോതിഷം പറയുന്നു.

 

 

 

അതേസമയം ശുക്രന്‍ മേടം രാശിയില്‍ നിന്ന് ഇടവം രാശിയിലേക്ക് എത്തുന്നത് മീനം രാശിക്കാര്‍ക്ക് അത്ര അനുകൂലം ആകില്ല എന്നും ജ്യോതിഷം വ്യക്തമാക്കുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version