NEWS

ട്രെയിൻ കത്തിക്കുന്ന രാജ്യദ്രോഹികളെ സൈന്യത്തിന് ആവശ്യമില്ല:മുന്‍ കരസേന മേധാവി വി.പി മാലിക്

ഡല്‍ഹി: സൈന്യത്തിലെ ഹ്രസ്വകാല റിക്രൂട്ട്മെന്‍റ് സ്കീം ആയ അഗ്നിപഥിനെ പിന്തുണച്ച്‌ മുന്‍ കരസേന മേധാവി വി.പി മാലിക്.

അഗ്നിപഥിനെതിരായ പ്രതിഷേധത്തിനിടെ നടക്കുന്ന അക്രമങ്ങള്‍ക്ക് ഉത്തരവാദികളായ ഗുണ്ടകളെ റിക്രൂട്ട് ചെയ്യാന്‍ സൈന്യത്തിന് താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

“സായുധ സേന ഒരു സന്നദ്ധ സേനയാണെന്ന് നമ്മള്‍ മനസ്സിലാക്കണം. ഇതൊരു ക്ഷേമ സംഘടനയല്ല. രാജ്യത്തിന് വേണ്ടി പോരാടാന്‍ കഴിയുന്ന ഏറ്റവും മികച്ച ആളുകളെയാണ് വേണ്ടത്. ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുന്നവരും ട്രെയിനുകളും ബസുകളും കത്തിക്കുന്നവരും സായുധ സേനയില്‍ വേണ്ട”- ജനറല്‍ മാലിക്  പറഞ്ഞു.

 

 

കാര്‍ഗില്‍ യുദ്ധ കാലത്ത് ഇന്ത്യയെ നയിച്ച കരസേനാ മേധാവിയാണ് ജനറല്‍ വി.പി മാലിക്. അഗ്നിപഥിനെതിരായ പ്രതിഷേധത്തിനിടെ ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുതിയ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് സ്കീം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രോഷാകുലരായ യുവാക്കള്‍ ട്രെയിനുകള്‍ കത്തിക്കുകയും റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു

Back to top button
error: