പീഡന പരാതി; ക്രൈം നന്ദകുമാർ അറസ്റ്റിൽ

കോഴിക്കോട്: സഹപ്രവർത്തകയുടെ പീഡനപരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
ഇന്ന് രാവിലെയാണ് അറസ്റ്റ് നടന്നത്. സ്ത്രീയെ അപമാനിക്കൽ, സ്ത്രീയെ പരസ്യമായ സ്ഥലത്ത് വച്ച് ചീത്ത വിളിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചതിനും കേസെടുത്തിട്ടുണ്ട്.
ഐപിസി സെക്ഷൻ 506, 509 വകുപ്പ് പ്രകാരവും എസ്‌സിഎസ്ടി ആക്ട് പ്രകാരവുമാണ് അറസ്റ്റ്.അശ്ലീള വീഡിയോ നിർമ്മിച്ചുവെന്ന പരാതിയിൽ ഇയാളുടെ ഓഫിസിൽ റെയ്ഡ് നടക്കുകയാണ്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version