NEWS

പെട്ടെന്നുള്ള തലചുറ്റൽ നിസ്സാരമായി കാണരുത്

നിത്യജീവിതത്തില്‍ നാം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടാറുണ്ട്.എന്നാല്‍ പലപ്പോഴും ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളെ നാം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാറില്ല എന്നതാണ് സത്യം.
ഇത്തരത്തിൽ പലർക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് പെട്ടെന്ന് വരുന്ന തലകറക്കവും ക്ഷീണവും.ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കുമ്ബോഴോ, പെട്ടെന്ന് നടക്കാന്‍ തുടങ്ങുമ്ബോഴോ തലചുറ്റൽ അനുഭവപ്പെടുകയും വേച്ച് പോകുകയുമൊക്കെ ചെയ്യും.കേള്‍ക്കുമ്ബോള്‍ നിസാരമായി തോന്നുമെങ്കിലും വളരെയധികം പ്രാധാന്യമുള്ള പ്രശ്നമാണിത്.
പ്രധാനമായും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് ഇതിനു കാരണം. അയേണ്‍ അളവ് കുറയുമ്ബോഴാണ് ഹീമോഗ്ലോബിനും കുറയുന്നത്. ഇതിന് പുറമെ വൃക്കരോഗം, ലെഡ് വിഷാംശം അകത്തെത്തുന്നത്, ലുക്കീമിയ, മറ്റ് അര്‍ബുദങ്ങള്‍, ഹൈപ്പോതൈറോയിഡിസം, വാതരോഗം, അപ്ലാസ്റ്റിക് അനീമിയ, കരള്‍വീക്കം, വൈറ്റമിന്‍ കുറവ് എന്നിവയെല്ലാം ഹീമോഗ്ലോബിന്‍ അളവ് താഴാന്‍ കാരണമായേക്കാം.
മറ്റ് രോഗങ്ങള്‍ മൂലമല്ല ഹീമോഗ്ലോബിന്‍ കുറയുന്നത് എങ്കില്‍ തീര്‍ച്ചയായും ഭക്ഷണത്തിലൂടെ തന്നെ ഇത് പരിഹരിക്കാന്‍ സാധിക്കും. അയേണ്‍ ധാരാളമായി അടങ്ങിയ ഭക്ഷണമാണ് ഇതിനായി കഴിക്കേണ്ടത്. മത്സ്യം, കരള്‍ പോലുള്ള ഇറച്ചി, ചീര, ടോഫു, ബ്രൊക്കോളി എല്ലാം അയേണ്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാര്‍ പ്രത്യേകം ടോണിക്കും ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കാന്‍ നല്‍കാറുണ്ട്. ഇതും കഴിക്കാവുന്നതാണ്.
എന്നാൽ ഹീമോഗ്ലോബിന്റെ കുറവല്ല തലകറക്കത്തിനും ക്ഷീണത്തിനും പിന്നിലെങ്കിൽ തീർച്ചയായും അത് ഏതോ ഗുരുതരമായ പ്രശ്നം തന്നെയാണ്.എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടതും!

Back to top button
error: