
നിത്യജീവിതത്തില്‍ നാം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടാറുണ്ട്.എന്നാല്‍ പലപ്പോഴും ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളെ നാം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാറില്ല എന്നതാണ് സത്യം.
ഇത്തരത്തിൽ പലർക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് പെട്ടെന്ന് വരുന്ന തലകറക്കവും ക്ഷീണവും.ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കുമ്ബോഴോ, പെട്ടെന്ന് നടക്കാന്‍ തുടങ്ങുമ്ബോഴോ തലചുറ്റൽ അനുഭവപ്പെടുകയും വേച്ച് പോകുകയുമൊക്കെ ചെയ്യും.കേള്‍ക്കുമ്ബോള്‍ നിസാരമായി തോന്നുമെങ്കിലും വളരെയധികം പ്രാധാന്യമുള്ള പ്രശ്നമാണിത്.
പ്രധാനമായും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് ഇതിനു കാരണം. അയേണ്‍ അളവ് കുറയുമ്ബോഴാണ് ഹീമോഗ്ലോബിനും കുറയുന്നത്. ഇതിന് പുറമെ വൃക്കരോഗം, ലെഡ് വിഷാംശം അകത്തെത്തുന്നത്, ലുക്കീമിയ, മറ്റ് അര്‍ബുദങ്ങള്‍, ഹൈപ്പോതൈറോയിഡിസം, വാതരോഗം, അപ്ലാസ്റ്റിക് അനീമിയ, കരള്‍വീക്കം, വൈറ്റമിന്‍ കുറവ് എന്നിവയെല്ലാം ഹീമോഗ്ലോബിന്‍ അളവ് താഴാന്‍ കാരണമായേക്കാം.
മറ്റ് രോഗങ്ങള്‍ മൂലമല്ല ഹീമോഗ്ലോബിന്‍ കുറയുന്നത് എങ്കില്‍ തീര്‍ച്ചയായും ഭക്ഷണത്തിലൂടെ തന്നെ ഇത് പരിഹരിക്കാന്‍ സാധിക്കും. അയേണ്‍ ധാരാളമായി അടങ്ങിയ ഭക്ഷണമാണ് ഇതിനായി കഴിക്കേണ്ടത്. മത്സ്യം, കരള്‍ പോലുള്ള ഇറച്ചി, ചീര, ടോഫു, ബ്രൊക്കോളി എല്ലാം അയേണ്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാര്‍ പ്രത്യേകം ടോണിക്കും ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കാന്‍ നല്‍കാറുണ്ട്. ഇതും കഴിക്കാവുന്നതാണ്.
എന്നാൽ ഹീമോഗ്ലോബിന്റെ കുറവല്ല തലകറക്കത്തിനും ക്ഷീണത്തിനും പിന്നിലെങ്കിൽ തീർച്ചയായും അത് ഏതോ ഗുരുതരമായ പ്രശ്നം തന്നെയാണ്.എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടതും!
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
കരുവന്നൂര്‍ തട്ടിപ്പ് കേസ് പ്രതികളുടെ വീടുകളില്‍ ഒരേസമയം ഇഡി റെയ്ഡ് -
ഓട്ടോറിക്ഷ മറിഞ്ഞ് ഒന്‍പതുവയസുകാരി മരിച്ചു -
ഭൂരിപക്ഷമുള്ള പള്ളികളില്‍ യാക്കോബായ വിഭാഗത്തിന് പരിമിത സൗകര്യം അനുവദിക്കാന്‍ കഴിയുമോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി; സുപ്രീം കോടതി വിധിക്ക് വിരുദ്ധമെന്ന് ഓര്‍ത്തഡോക്സ് സഭ -
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് ജാമ്യം -
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: സിബിഐയുടെ കുറ്റപത്രം തള്ളി; കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവ് -
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം -
ഭീമ കൊറേഗാവ് കേസില്‍ കവി വരവര റാവുവിന് ജാമ്യം -
ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 2 വരെ നിയമസഭാ സമ്മേളനം; അസാധുവായ ഓര്‍ഡിനന്‍സുകള്‍ ബില്ലായി തിരിച്ചെത്തും -
ബിഹാറില്‍ മഹാഗഡ്ബന്ധന് സര്‍ക്കാര്‍ അധികാരത്തില്‍ -
സെക്രട്ടേറിയറ്റ് അസോസിയേഷന് ഭാരവാഹി പ്രഖ്യാപനം കെപിസിസിയുടെ അറിവോടെയല്ല -
കൊച്ചിയില്‍ സുസ്ഥിര നഗര പുനര്‍നിര്‍മ്മാണ പദ്ധതിക്ക് തത്വത്തില്‍ അനുമതി -
പ്രമോദിനും ആഗ്രഹമുണ്ട് നമ്മളിൽ ഒരാളായി ജീവിക്കാൻ, സുമനസുകൾ എത്തും, എത്താതിരിക്കില്ല കൈത്താങ്ങായി…. -
കേരളം നടുങ്ങുന്നു, മയക്കുമരുന്ന് നൽകി സഹപാഠിയായ പെൺകുട്ടിയെ ഒമ്പതാംക്ലാസുകാരൻ പീഡിപ്പിച്ചു, പതിനൊന്നോളം പെണ്‍കുട്ടികളും ഇരകൾ -
ബീഹാറിൽ മുഖ്യമന്ത്രി സ്ഥാനം ആര്‍ജെഡിയും ജെഡിയുവും തമ്മില്‍ പങ്ക് വയ്ക്കാൻ ധാരണ -
ഏഴു വയസ്സുകാരനു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ