NEWS

ഉദ്ഘാടനത്തിന് ഒരുങ്ങി അമൃത ആശുപത്രി

ന്യൂഡൽഹി: ഹരിയാനയിലെ ഫരീദാബാദിൽ നിർമ്മാണം പൂർത്തിയായ അമൃത ആശുപത്രിയുടെ പ്രവര്‍ത്തനം ആഗസ്റ്റിൽ ആരംഭിക്കും.ഒരു കോടി ചതുരശ്ര അടി വിസ്തീര്‍ണവും 2,400 കിടക്കകളുമുള്ള ആശുപത്രി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാണ്.
 കൊച്ചിയിലെ അമൃത ആശുപത്രി 25 വര്‍ഷം പിന്നിടുന്ന വേളയിലാണ് ഫരീദാബാദില്‍ അമൃത ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഫരീദാബാദിലെ സെക്ടര്‍ 88ലാണ് 14 നിലകളുള്ള ടവര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി സമുച്ചയം സ്ഥിതി ചെയ്യുന്നത്.
ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സജ്ജീകരണങ്ങളും സൗകര്യങ്ങളുമാണ് അമൃത ആശുപത്രിയില്‍ ഒരുക്കുന്നതെന്ന് ദല്‍ഹി മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി നിജാമൃതാനന്ദപുരി പറഞ്ഞു.ആശുപത്രി പൂര്‍ണമായും പ്രവര്‍ത്തിച്ചു തുടങ്ങുമ്ബോള്‍ 534 ക്രിട്ടിക്കല്‍ കെയര്‍ ബെഡുകള്‍ ഉള്‍പ്പെടെ ആകെ 2,400 കിടക്കകളുണ്ടാകുമെന്ന് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സഞ്ജീവ് കെ. സിങ് പറഞ്ഞു. 64 മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, അത്യാധുനിക ഇമേജിംഗ് സേവനങ്ങള്‍, പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആയ റോബോട്ടിക് ലബോറട്ടറി, ഏറ്റവുമധികം കൃത്യത ഉറപ്പുതരുന്ന ഏറ്റവുമധികം കൃത്യത ഉറപ്പുതരുന്ന റേഡിയേഷന്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒന്‍പത് കാര്‍ഡിയാക്, ഇന്റര്‍വെന്‍ഷണല്‍ കാത്ത് ലാബ് എന്നിവ ഇവിടെയുണ്ട്.

അത്യാധുനിക മെഡിക്കല്‍ ഗവേഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതിനായി ഏഴ് നിലകളിലായി മൂന്ന് ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണ്ണത്തിലാണ് റിസര്‍ച്ച്‌ ബ്ലോക്ക് സജ്ജമാക്കുന്നത്. പകര്‍ച്ചവ്യാധികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച സൗകര്യം ആശുപത്രിയില്‍ സജ്ജമാക്കും. മാതൃശിശു വിഭാഗത്തിനായി 1.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരുനിലയാണ് മാറ്റിവെച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പീഡിയാട്രിക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സെന്റര്‍ എന്ന ബഹുമതിയും ആശുപത്രിക്ക് സ്വന്തമാകും.രാജ്യത്തെ ഏറ്റവും വലിയ ട്രാന്‍സ്പ്ലാന്റ് സെന്റര്‍ കൂടിയാകും ഈ ആശുപത്രി.

 

 

 

ലോ കാര്‍ബണ്‍ കാഴ്ചപ്പാടോടെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍ ബില്‍ഡിംഗ് ഹെല്‍ത്ത് കെയര്‍ പ്രൊജക്ടുകളില്‍ ഒന്നാണ് ആശുപത്രി. അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെ എത്തിക്കുന്നതിനായി കാമ്ബസില്‍ ഒരു ഹെലിപാഡും രോഗികളുടെ കൂടെയുള്ളവര്‍ക്ക് താമസിക്കുന്നതിനായി 498 മുറികളുള്ള ഗസ്റ്റ്ഹൗസും ആശുപത്രിയിലുണ്ടാകും. മെഡിക്കല്‍ കോളേജും അനുബന്ധ ആരോഗ്യ ശാസ്ത്ര കാമ്ബസുമുള്‍പ്പെടെ ഡോക്ടര്‍മാര്‍ക്കുള്ള രാജ്യത്തെ ഏറ്റവും വലിയ പഠനവികസന സൗകര്യമാണ് ഇവിടെ സജ്ജമാക്കുന്നത്.

Back to top button
error: