LIFEMovie

താരവിവാഹം വിവാദത്തില്‍; ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

ചെന്നൈ: നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹം വീണ്ടും വിവാദങ്ങളില്‍. വിവാഹത്തിനെതിരെ നല്‍കിയ പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ചു. കഴിഞ്ഞ ജൂണ്‍ 9ന് ചെന്നൈ മഹാബലിപുരം ഇസിആര്‍ റോഡിലെ സ്റ്റാര്‍ ഹോട്ടലില്‍ വച്ച് ഇവരുടെ വിവാഹം ആഡംബരത്തോടെ നടന്നത്. വിവാഹ പരിപാടിയുടെ നടത്തിപ്പ് സ്വകാര്യ ഈവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കൈമാറിയതോടെയാണ് കര്‍ശന നിയന്ത്രണങ്ങളാണ് ഉണ്ടായത്.

വിവാഹ വേദിക്ക് ചുറ്റും നൂറിലധികം സ്വകാര്യ അംഗരക്ഷകരെ വിന്യസിച്ചിരുന്നു. വിവാഹ ക്ഷണക്കത്തിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്തതിന് ശേഷമേ അതിഥികളെ അകത്ത് കടത്തിവിട്ടുള്ളൂ. കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കാരണം ഹോസ്റ്റലിന് പുറത്തുള്ള റോഡില്‍ പോലും പൊതുജനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും അനുവദിച്ചിരുന്നില്ല.

ഇതിനെ തുടര്‍ന്ന് സ്റ്റാര്‍ ഹോട്ടലിന് പിന്നിലെ ബീച്ചിലൂടെ പോലും പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനുമായി പൊതുജനങ്ങള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

ഇതോടെ നയന്‍താര വിഘ്‌നേഷ് വിവാഹം മൂലം പൊതുജനത്തിന്റെ സഞ്ചാരം പോലും നടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് സാമൂഹിക പ്രവര്‍ത്തകന്‍ ശരവണന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം നടന്ന റിസോര്‍ട്ടിന് സമീപത്തുള്ള പൊതുസ്ഥലമാണ് ബീച്ച്. ഈ പ്രദേശത്തേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. ഹര്‍ജി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വാദം കേള്‍ക്കുന്നതിനായി സ്വീകരിച്ചു.

Back to top button
error: