LIFEMovie

ഷെയിന്‍ നിഗം ചിത്രം ‘ഉല്ലാസം’ ജൂലൈ 1ന്

ഷെയിന്‍ നിഗമിനെ നായകനാക്കി നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ‘ഉല്ലാസം’ ജൂലൈ ഒന്നിന് കലാസംഘം റിലീസ് തിയ്യേറ്ററിലെത്തിക്കുന്നു.

നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക.
അജു വര്‍ഗീസ്,ദീപക് പറമ്പോല്‍,ബേസില്‍ ജോസഫ്,ലിഷോയ്, അപ്പുകുട്ടി,ജോജി, അംബിക,നയന എല്‍സ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം,ക്രിസ്റ്റി കൈത മറ്റം എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പ്രവീണ്‍ ബാലകൃഷ്ണന്‍ എഴുതുന്നു.
‘അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിന്‍ നിഗം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബി കെ ഹരിനാരായണൻ എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു.
തെന്നിന്ത്യന്‍ സിനിമകളിലെ പ്രശസ്ത നൃത്ത സംവിധായകനായ (കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്‌കര്‍ നൃത്തചുവടുകള്‍ ഒരുക്കിയ ആദ്യ മലയാളം ചിത്രമെന്ന പ്രത്യേകതയും ‘ഉല്ലാസ’ത്തിനുണ്ട്.

Back to top button
error: