KeralaNEWS

സർവീസ് ലാഭകരമാക്കാൻ ഇലക്ട്രിക് ബസുകളിലേക്ക് ചുവടുമാറ്റി കെ.എസ്.ആർ.ടി.സി, അഞ്ച് ബസുകൾ ഹരിയാനയിൽ നിന്ന് പുറപ്പെട്ടു

   ലണ്ടന്‍ മോഡലില്‍ തിരുവനന്തപുരം നഗരത്തിലാരംഭിച്ച കെ.എസ്‌.ആര്‍.ടി.സി സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി ഇലക്‌ട്രിക് ബസുകള്‍ എത്തുന്നു. ആദ്യ ഘട്ടം 5 ബസുകളാണ് ഹരിയാനയിലെ ഫാക്ടറിയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്. മൂന്ന് ദിവസം കൊണ്ട് ഇവ തിരുവനന്തപുരത്ത് എത്തും. പത്ത് ബസുകൾ കൂടി പിന്നാലെ വരും. സിറ്റി സർക്കുലർ സർവീസ് ലാഭത്തിലാക്കാൻ വേണ്ടിയാണ് ഇലക്ട്രിക് ബസിലേക്കുള്ള ചുവടു മാറ്റം.

കൊവിഡിന് ശേഷം നഗരവാസികളെ കെഎസ്‌ആര്‍ടിസിയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സിറ്റി സര്‍ക്കുലര്‍ സര്‍വീസിനുള്ളത്. ആദ്യ ഘട്ടത്തിൽ യാത്രക്കാരില്ലാത്തതിന്റെ പേരിൽ ഏറെ പഴികേട്ട സർക്കുലർ നില മെച്ചപെടുത്തുകയാണ്. പ്രതിദിനം 25,000 പേർ സിറ്റി സർക്കുലറിന്റെ മാത്രം യാത്രക്കാരായി മാറിയെന്നാണ് കെ.എസ്.ആർ.ടി.സി പുറത്തുവിട്ട പുതിയ കണക്ക് പറയുന്നത്. പ്രതിദിന കളക്ഷനും രണ്ടര ലക്ഷം രൂപയായി.

ഇലക്ടിക് ബസുകള്‍ എത്തുന്നതോടെ ഇന്ധനച്ചെലവ് കുറയുമെന്നും ടിക്കറ്റ് കളക്ഷന്‍ കൂടുമെന്നും മാനേജ്‌മെന്റ് കണക്ക് കൂട്ടുന്നു.

Back to top button
error: