NEWSWorld

പൂര്‍ണ ഗര്‍ഭിണിയെ കഴുത്തറുത്ത് കൊന്നു; കാമുകന്‍ അറസ്റ്റില്‍

ഇല്ലിനോയ്സ്: പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കാമുകന്‍ അറസ്റ്റില്‍. ലീസ് എ ഡോഡ് എന്ന ഇരുപത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്. അമേരിക്കയിലെ ഇല്ലിനോയ്സിലാണ് സംഭവം. അന്വേഷണത്തില്‍ കാമുകന്‍ ഡിയാന്‍ഡ്ര ഹോളോയാണ് അറസ്റ്റിലായത്. ബൊളിവര്‍ സ്ട്രീറ്റിലെ 3400 ബ്ലോക്കില്‍ നിന്ന് ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്.

മകളെ കാണാന്‍ അപ്പാര്‍ട്ട്മെന്റിലെത്തിയ അമ്മയാണ് ലീസ് എ ഡോഡിനെ തല അറുത്തു മാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രസവത്തിന് ഒരു മാസം ശേഷിക്കെയാണ് യുവതി ക്രൂരമായി കൊല്ലപ്പെട്ടത്. യുവതി താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന് അടുത്ത് മാലിന്യമിടാന്‍ വെച്ചിരുന്ന വലിയ പാത്രത്തില്‍ ആണ് യുവതിയുടെ തല നിക്ഷേപിച്ചത്.

പ്രതി തന്നെയാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. പ്രതിയുടെ പേരില്‍ രണ്ട് ഫസ്റ്റ് ഡിഗ്രി മര്‍ഡറില്‍ കേസെടുത്തിട്ടുണ്ട്. രണ്ട് മില്യന്‍ ഡോളറിന്റെ ജാമ്യം അനുവദിച്ച പ്രതിയെ ജൂണ്‍ 24ന് മാഡിസണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഹാജരാക്കും. ഡിയാന്‍ഡ്ര ഹോളോവെയുമായി രണ്ടുവര്‍ഷമായി ലീസിന് ബന്ധമുണ്ടായിരുന്നു.

Back to top button
error: