സ്വവര്‍ഗാനുരാഗം പ്രചരിപ്പിക്കുന്നെന്ന്; കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്ത് സൗദി അധികൃതര്‍

റിയാദ്: എല്‍ജിബിടി സമൂഹത്തെ പ്രതിനിധീകരിക്കുന്ന നിറങ്ങളും മുദ്രകളും പ്രദര്‍ശിപ്പിച്ച കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ പിടിച്ചെടുത്ത് സൗദി അധികൃതര്‍. സ്വവര്‍ഗാനുരാഗം പ്രചരിപ്പിക്കുന്നെന്ന് സംശയം തോന്നിക്കുന്ന ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. തലസ്ഥാന നഗരമായ റിയാദിലെ ചില കടകളില്‍ നടത്തിയ പരിശോധനയിലാണ് വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇവ പിടിച്ചെടുത്തത്.

സ്വവര്‍ഗാനുരാഗത്തെ പരോക്ഷമായി പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ പിടിച്ചെടുത്തതെന്ന് സൗദി ടെലിവിഷനായ അല്‍ ഇക്ബാരിയയെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. പിടിച്ചെടുത്ത വസ്തുക്കള്‍ യുവാക്കളെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പ്രതികരിച്ചു.

എന്നാല്‍ മഴവില്ലിന്റെ നിറങ്ങളാണ് ഈ ഉല്‍പ്പന്നങ്ങളിലെന്നാണ് ഇവയുടെ വിതരണക്കാര്‍ അവകാശപ്പെടുന്നത്. വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സര്‍പ്രൈസ് ഇന്‍സ്പെക്ഷന്റെ ഭാഗമായാണ് റിയാദിലെ മാര്‍ക്കറ്റിലും ഷോപ്പിങ് സെന്ററുകളിലും പരിശോധനകള്‍ നടത്തിയത്. പൊതുസാന്മാര്‍ഗികത ലംഘിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു പരിശോധനകളുടെ ലക്ഷ്യം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version