NEWSWorld

എയ്ഡ്സ് പ്രതിരോധിക്കാൻ പുതി​യ ചി​കി​ത്സാ​രീ​തി

എ​യ്ഡ്സിനെതിരെ പു​തി​യ ചി​കി​ത്സാ​രീ​തി വി​ക​സി​പ്പി​ച്ചെ​ടു​ത്ത് ഇ​സ്രയേലി ശാ​സ്ത്ര​ജ്ഞ​ർ. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്സി​നും എ​ച്ച്ഐ​വി പ​ക​ർ​ത്തു​ന്ന വൈ​റ​സി​നെ നി​ർ​ജീ​വ​മാ​ക്കു​ന്ന പു​തി​യ ചി​കി​ത്സാ​രീ​തി​ക​ളു​മാ​ണ് ജീ​നു​ക​ൾ എ​ഡി​റ്റ് ചെ​യ്യു​ന്ന ശാ​സ്ത്ര​രീ​തി​യി​ലൂ​ടെ ടെ​ൽ​അ​വീ​വ് സ​ർ​വ​ക​ലാ​ശാ​ല ജോ​ർ​ജ് എ​സ് വൈ​സ് ഫാ​ക്ക​ൽ​റ്റി ഓ​ഫ് ലൈ​ഫ് സ​യ​ൻ​സ​സ് ഗ​വേ​ഷ​ക​ർ വി​ക​സി​പ്പി​ച്ച​ത്.

എ​ച്ച്ഐ​വി വൈ​റ​സു​ക​ൾ മ​നു​ഷ്യ​രു​ടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യെ​യാ​ണ് ആ​ദ്യം ബാ​ധി​ക്കു​ന്ന​ത്. ഇ​തി​നെ നി​ർ​വീ​ര്യ​മാ​ക്കു​ന്ന ആ​ന്‍റി​ബോ​ഡി​ക​ളെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​താ​ണു പു​തി​യ മ​രു​ന്ന്. ഒ​രു ത​വ​ണ പ്ര​യോ​ഗി​ച്ചാ​ൽ രോ​ഗി​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ അ​വ​കാ​ശ​വാ​ദം. ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ നേ​ച്ച​ർ ജേ​ർ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Back to top button
error: