
‘സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു ” എന്ന ഗാനം കേൾക്കാത്തവർ വിരളമായിരിക്കും.
പലരും കരുതിരിക്കുന്നത് ഈ ഗാനം എഴുതിയത് വയലാർ രാമവർമ്മയാണെന്നാണ് .1969ൽ കെ എസ് സേതു മാധവൻ പാറപ്പുറത്തു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അരനാഴികനേരം സിനിമയിൽ വയലാർ ദേവരാജൻ ടീം ചിട്ടപ്പെടുത്തി അവതരിപ്പിച്ചപ്പോഴാണ് മലയാളത്തിൽ ഇത് പ്രസക്തിയായത് .വരികളിൽ വലിയ വുത്യാസം വരുത്താതെയാണ് വയലാർ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
നൂറോളം വർഷമായി കേരളത്തിലെ ക്രിസ്ത്യാനികൾ അവരുടെ ശവസംസ്കാര ഘോഷയാത്രയിൽ ഉപയോഗിക്കുന്ന ഒരു ഗാനമാണിത്. .അതിനാലായിരിക്കാം ക്രിസ്ത്യൻ പശ്ചാത്തലമുള്ള അരനാഴികനേരം സിനിമയിൽ ഈ ഗാനം വയലാർ ഉപയോഗിച്ചത് .വി .നാഗൽ എന്ന ജർമൻ മിഷിനറി എഴുതിയതാണ് ഈ ഗാനമെന്ന് ഇന്നും പലർക്കുമറിയില്ല.
1890ലാണ് നാഗൽ സായ്പ്പ് കണ്ണൂരിൽ എത്തുന്നത് .കുറച്ചു കാലത്തിനു ശേഷം അദ്ദേഹം കുന്നംകുളത്ത് എത്തി സ്ഥിര താമസമാക്കി .അവിടെ വെച്ചാണ് വിവാഹം കഴിക്കുന്നത്.8കുട്ടികൾ ഉണ്ട് .2കുട്ടികൾ ചെറുതിലെ മരിച്ചു പോയി .മലയാളത്തിൽ എഴുതാനും പ്രസംഗിക്കാനും പഠിച്ചതൊക്കെ ഇവിടെ വെച്ചാണ് .പള്ളികളിൽ പാടനായി ധാരാളം ഗാനങ്ങൾ രചിച്ചു.അവയിൽ പെട്ട ഒന്നായിരുന്നു സമയമാം രഥത്തിൽ എന്ന ഗാനം ഇതൊരു സെമിത്തെരി പാട്ടായി പ്രശക്തിയാകുമെന്ന് സ്വപ്നത്തിൽ പോലും നാഗൽ സായ്പ് കരുതി കാണില്ല.
മൂത്ത രണ്ടു കുട്ടികളെ ഉന്നത പഠനത്തിനായി ഇംഗ്ലണ്ടിലെ കോളേജിൽ ചേർത്തിട്ട് ജന്മ നാടായ ജർമ്മനിയിലേക്ക് പോയ നാഗലിന് ഒന്നാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടതിനാൽ ഇന്ത്യയിലേക്ക് മടങ്ങാനായില്ല ഭാര്യയും 4കുട്ടികളും ഇന്ത്യയിലായി .കുടുംബത്തിൽ വരാനുള്ള ആഗ്രഹം ബാക്കി വെച്ച് 1921മെയ് 12 ന് സ്വന്തം നാട്ടിൽ വെച്ചു തന്നെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. തൃശൂർ കുന്നംകുളത്ത് ഇദ്ദേഹത്തിന്റെ സ്മരണ നില നിർത്താൻ ഒരു റോഡിന് വി .നാഗൽ റോഡ് എന്ന് നാമകരണം ചെയ്തിട്ടുണ്ട്.
സമയമാം രഥത്തിൽ ഗാനം 21ഭാഷകളിലാണ് വിവർത്തനം ചെയ്തിട്ടുള്ളത്.ഗുണ്ടർട്ട് സായ്പിനെ പോലെ മലയാള ഭാഷക്ക് ഇതേഹത്തിന്റ സംഭവനകളും ചെറുതല്ല .പ്രതേകിച്ചു ഗാന സാഹിത്യത്തിൽ .
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
നാരായണിയുടെ നല്ല നടപ്പ് തുടങ്ങിയിട്ട് അരനൂറ്റാണ്ട് -
അതും കൈവിട്ടു പോയി;ബീജമോ അണ്ഡമോ ബീജസങ്കലനമോ ഇല്ലാതെ കൃത്രിമ ഭ്രൂണം നിര്‍മിച്ച് ഗവേഷകർ -
ഇന്ത്യയിലെ ഏറ്റവും അപകടം പിടിച്ച ബസ് യാത്ര -
മികച്ച ചികിത്സ നല്കിയാലും ചിലപ്പോള്‍ രോഗിയെ രക്ഷിക്കാന്‍ കഴിയാതെ വരും; ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ ക്രിമിനൽ കുറ്റമാണ് -
ദുബായിലെ ഹൈന്ദവ ക്ഷേത്രം ഒക്ടോബര്‍ നാലിന് തുറക്കും -
താലിബാന്റെ അടുത്ത ‘ഉന്നതൻമാരും’ കൊല്ലപ്പെട്ടു -
സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ കരിപ്പൂരിൽ എയർപോർട്ട് ജീവനക്കാരൻ പിടിയിൽ -
ചൈനീസ് സ്മാര്‍ട് ഫോണുകള്‍ ഇന്‍ഡ്യയില്‍ നിരോധിക്കുന്നുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് -
കൂട്ടിയിടിച്ച കാറിൽ നിന്നും കണ്ടെത്തിയത് 90 കുപ്പി വിദേശമദ്യം -
റോഡരികില്‍ സ്ഥാപിച്ചിരുന്ന സൈന്‍ ബോര്‍ഡ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം -
ഡി ജെ ഗാനത്തോടൊപ്പം ദേശീയപതാക വീശി നൃത്തം ചെയ്ത് ബിജെപി അധ്യക്ഷൻ -
അവധി ദിവസങ്ങളിലും പോസ്റ്റ് ഓഫീസുകൾ തുറന്നു പ്രവർത്തിക്കും -
ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം -
പ്രധാനമന്ത്രിക്ക് പുതിയ ആഡംബരി വസതി ഒരുങ്ങുന്നു, ചെലവ് 467 കോടി -
ഓണത്തിന് ഇനി ഒരുമാസം;ട്രെയിനുകളിലെങ്ങും ടിക്കറ്റ് കിട്ടാനില്ല