NEWS

എത്ര പഴകിയ ചുമയും മാറ്റാം

ചുമ
———
 . ത്രികടു (ചുക്ക്, കുരുമുളക്, തിപ്പലി) ചൂര്‍ണ്ണം കാല്‍ ടീസ്പൂണ്‍  വീതം നാല് നേരം സേവിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും
*     ചിറ്റാടലോടകത്തിന്‍റെ ഇല ചതച്ചു നീരെടുത്ത് ഒരു പരന്ന പാത്രത്തിൽ ഒഴിച്ച് കുറച്ചു തേനും ചേര്‍ത്ത് നക്കി നുണഞ്ഞു കഴിക്കുന്നത് ചുമയ്ക്ക് ആശ്വാസം ലഭിക്കും
പഴക്കമുള്ള ചുമയ്ക്ക്
*     ആഴ്ച്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ചിറ്റാടലോടകത്തിന്‍റെ നീരും കൂട്ടി കുരുമുളക് ചേര്‍ത്ത് കോഴിമുട്ട ഓംലെറ്റ്‌ ഉണ്ടാക്കി കഴിക്കുക. രണ്ടു മൂന്നു ആഴ്ച ഇത്തരത്തില്‍ കഴിക്കുന്നത് നല്ലതാണ്.
*     ആയൂര്‍വേദ / അങ്ങാടി മരുന്ന് കടകളില്‍ കിട്ടുന്ന വാൽ മുളക് ചൂര്‍ണ്ണമാക്കിയത് അര ഗ്രാം വീതം രണ്ടു നേരം സേവിക്കുന്നത് നല്ലതാണ്.
*     വ്യോഷാദിവടകം, ഹരിദ്രകാണ്ഡം എന്നീ ചൂര്‍ണ്ണങ്ങൾ മേടിച്ചു  രണ്ടില്‍ നിന്നും ഓരോ ടീസ്പൂണ്‍ എടുത്തു മിക്സ്സ് ആക്കി പലനേരം അല്‍പ്പാല്‍പ്പം കഴിക്കുക.
*     ശാന്തിഗിരി യുടെ തിപ്പലി രസായനം അഞ്ചു ഗ്രാം വീതം നാല് നേരം കഴിക്കുന്നതും നല്ലതാണ്.
വര്‍ഷങ്ങൾ പഴക്കമുള്ള ചുമയ്ക്ക്
ആടിന്‍റെ ചങ്ക്, കരള്‍, ശ്വാസകോശം എന്നിവ നന്നായ് വൃത്തിയാക്കി ചെറുതായ് വെട്ടി നുറുക്കി ആവിയില്‍ വേവിച്ചെടുക്കുക. ഇതില്‍ ചുക്ക്, കുരുമുളക്, തിപ്പലി, ഗ്രാമ്പു, ജീരകം, ഏലക്കായ്, ജാതിപത്രി മുതലായവ ചേര്‍ത്ത്  ആടലോടകത്തിന്‍റെ നീര് ഒഴിച്ച് ഫ്രൈ ചെയ്തു എടുക്കുക. ഇത്തരത്തില്‍ ഫ്രൈ ചെയ്തെടുത്തത് വെണ്ണ നെയ്യില്‍ നല്ലവണ്ണം  ഡ്രൈ ആവുന്നത് വരെ പൊരിച്ചെടുത്ത് കഴിക്കുക.
 രണ്ടോമൂന്നോ ആടിന്‍റെ മുകളിൽ പറഞ്ഞ ഭാഗങ്ങൾ കഴിക്കുമ്പോഴേക്കും നമ്മുടെ ശരീരത്തിലെ WBC കൌണ്ട് ഒക്കെ ശരിയായി രോഗപ്രതിരോധ ശേഷിയൊക്കെ കൂടുകയും ചെയ്യുന്നു. ന്യൂമോണിയ പോലുള്ള രോഗങ്ങൾക്ക് വരെ വളരെ ഫലം കണ്ടു വരുന്നു.
ഇങ്ങനെ ചെയ്യുമ്പോള്‍ ഇളം ആടിന്‍റെ ചങ്ക്, കരള്‍, ശ്വാസകോശം, എന്നിവ നോക്കി മേടിക്കുക. ഒരു ആടിന്‍റെ ഫ്രൈ ഒരാള്‍ തന്നെ കഴിക്കുകയും ഇതേരീതിയിൽ രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞു വീണ്ടും ആവർത്തിച്ച് കഴിക്കുകയുമാണ് വേണ്ടത്.
കടപ്പാട് : ശ്രീനിവാസന്‍ വൈദ്യര്‍ – വൈദ്യശാല കൂട്ടായ്മ

Back to top button
error: