മികവിന്റെ മധുരം നുകർന്ന് മൂന്ന് കൂടപ്പിറപ്പുകൾ, മുഴുവൻ വിഷയങ്ങളിലും എ പ്ലസ്

   ഇരിങ്ങാലക്കുട: എടതിരിഞ്ഞി തോട്ടുപറമ്പിൽ ഫസലുദ്ദീൻ – ഷംല ദമ്പതികളുടെ മക്കളായ സഹല ഫാത്തിമ, അനാന ഫാത്തിമ, മുഹമ്മദ്‌ സാലിഹ് എന്നീ സഹോദരങ്ങൾ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി അത്യപൂർവ്വ നേട്ടം കരസ്ഥമാക്കി.

ഫസലുദ്ദീൻ – ഷംല ദമ്പതികളുടെ മക്കളായ സഹല ഫാത്തിമ, അനാന ഫാത്തിമ, മുഹമ്മദ്‌ സാലിഹ് എന്നീ മൂവരും ഇരിങ്ങാലക്കുട എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ്

ഇവർ പരീക്ഷയെഴുതിയ എച്ച്.ഡി.പി സമാജം ഹയർസെക്കന്ററി സ്കൂളിന് നൂറു മേനി നേട്ടമുണ്ട്. പരീക്ഷയെഴുതിയ 126 വിദ്യാർത്ഥികളും വിജയം നേടി . 16 പേർക്ക് ഫുൾ എ പ്ലസും ലഭിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version