KeralaNEWS

മീനാക്ഷി എസ്.എസ്.എൽ.സി പരീക്ഷയിലും താരം, പത്തിൽ ഒൻപത് വിഷയങ്ങൾക്കും എ പ്ലസ്

‘ഒപ്പ’ത്തിൽ നന്ദിനിക്കുട്ടിയായി മോഹൻലാലിനൊപ്പം വന്ന് മലയാളികളുടെ ഓമനയായി മാറിയ മീനാക്ഷി ഇന്ന് ഫ്ലവേഴ്‌സ് ചാനലിലെ ‘ടോപ് സിംഗർ’ പരിപാടിയുലൂടെയാണ് ഏറെ സുപരിചിത.

പ്രേക്ഷകരുടെ പ്രിയങ്കരിയായ ഈ ബാലതാരം ഇപ്പോഴിതാ തന്റെ എസ്എസ്എൽസി പരീക്ഷയിലെ മാർക് ലിസ്റ്റ് പങ്കുവച്ചിരിക്കുന്നു. പത്തിൽ ഒൻപത് വിഷയങ്ങൾക്കും മീനാക്ഷി എ പ്ലസ് നേടി. ഫിസിക്സിന് ബി പ്ലസ്. ‘ഒന്ന് ബി പോസിറ്റീവ്, ബാക്കി എല്ലാം എ പോസിറ്റീവ്’ എന്നാണ് റിസൾട്ട് പങ്കുവെച്ച് മീനാക്ഷി കുറിച്ചത്

കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ മീനാക്ഷിയുടെ യഥാർഥ പേര് അനുനയ അനൂപ് എന്നാണ്. കിടങ്ങൂർ എൻ.എസ്.എസ് ഹൈസ്കൂൾ  വിദ്യാർത്ഥിയാണ്. ‘ഒപ്പം’ ‘അമർ അക്ബർ അന്തോണി’ തുടങ്ങി നിരവധി സിനിമകളിലൂടെ മികച്ച പ്രകടനമാണ് മീനാക്ഷി കാഴ്ച വച്ചത്.

Back to top button
error: