NEWS

പാത ഇരട്ടിപ്പിക്കൽ; കോട്ടയം റയിൽവെ സ്റ്റേഷൻ പൂർണ്ണതോതിൽ സജ്ജമായി

കോട്ടയം: ഒന്നാം നമ്പർ പ്ളാറ്റ്ഫോം പുനർനിർമ്മാണത്തിന് ശേഷം  തുറന്നതോടെ കോട്ടയം റയിൽവേ സ്റ്റേഷൻ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമായി.
ചിങ്ങവനം – ഏറ്റുമാനൂർ പാത രണ്ടാഴ്ച്ച മുൻപ് ഇരട്ടപാതയായെങ്കിലും കോട്ടയം സ്റ്റേഷനിലേയ്ക്ക് ഒരു ട്രാക്കിലൂടെയാണ് ട്രെയിനുകൾ എത്തുകയും പുറപ്പെടുകയും ചെയ്തുകൊണ്ടിരുന്നത്.ഇന്നലയോടെയാണ് റയിൽവെ സ്റ്റേഷൻ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമായത്.
 എറണാകുളം  ഭാഗത്തേയ്ക്ക് ഒന്നാം നമ്പറും കൊല്ലം ഭാഗത്തേയ്ക്ക് രണ്ടാം നമ്പർ പ്ളാറ്റ് ഫോമുമാവും ഇനി എക്സ്പ്രസ് ട്രെയിനുകൾക്ക് സാധാരണയായി ഉപയോഗിക്കുക. 24 കോച്ചുകൾ നിർത്താവുന്ന 800 മീറ്ററോളം നീളത്തിലാണ് പ്ളാറ്റ് ഫോമുകളുടെ നിർമ്മാണം.നേരിട്ടുള്ള ലൈനുകൾ ആയതിനാൽ ട്രെയിൻ നിർത്തുവാനും പുറപ്പെടുവാനും ഇനി കുറഞ്ഞ സമയം മതിയാവും.
 3,4,5 പ്ളാറ്റ് ഫോമുകൾ പാസഞ്ചർ ട്രെയിനുകൾക്കും കോട്ടയത്ത് യാത്ര തുടങ്ങുന്നതും  അവസാനിക്കുന്നതുമായ ട്രെയിനുകൾക്കുമുള്ളതാണ്… നിർമ്മാണം പുരോഗമിക്കുന്ന ആറാമത്തെ (1 A) പ്ളാറ്റ് ഫോം മെമു  ട്രെയിനുകൾക്ക് ഉള്ളതാണ്… 7 (1 B), 8 (1 C)  പ്ളാറ്റ് ഫോമുകൾ ട്രാക്ക് മെഷീനുകൾക്കും എൻജിനുകൾക്കും ഉള്ളതാണ്.
9 മത്തേത് ഗുഡ്സ് പ്ളാറ്റ്ഫോമാണ്. ഇതിനും പുറമേ ടിക്കറ്റ് കൗണ്ടർ ഉൾപ്പെടുന്ന രണ്ടാമത്തേ കവാടവും നാഗമ്പടം പാലത്തിന് (MC road side) സമീപം നിലവിൽ വരും.

Back to top button
error: