NEWS

ചാര്‍ട്ടിന് പകരം റയിൽവെ ടിടിഇമാർക്ക് ഇനി ടാബുകൾ

ന്യൂഡൽഹി: കൈകളില്‍ ചാര്‍ട്ടുമായി വന്ന് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുന്ന ടിടിഇമാരൊക്കെ പണ്ട്.ടിക്കറ്റ് പരിശോധനയ്ക്കും ഒത്തുനോക്കുന്നതിനുമായി ഇപ്പോൾ പരിശോധകര്‍ക്ക് ടാബ് നല്‍കിയിരിക്കുകയാണ് റെയില്‍വേ.
ഹാന്‍ഡ് ഹെല്‍ഡ് ടെര്‍മിനല്‍ എന്ന സംവിധാനത്തിലൂടെയാണ് 288 ട്രെയിനുകളിലെ ടിടിഇമാരെ റെയില്‍വേ ഹൈടെക്ക് ആക്കുന്നത്. കേരളത്തില്‍ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിയിലാണ് (12075/12076) ഈ സംവിധാനം വരിക.
നിലവിൽ ഓരോ ചാര്‍ട്ടിങ് സ്റ്റേഷനില്‍നിന്നും ചാര്‍ട്ട് കൈയില്‍ കിട്ടിയാല്‍ മാത്രമേ സീറ്റ് ഒഴിവുള്ള കാര്യം ടിടിഇമാർക്ക് മനസ്സിലാക്കാന്‍ പറ്റൂ. ഹാന്‍ഡ് ഹെല്‍ഡ് ടെര്‍മിനല്‍ വന്നാല്‍ തീവണ്ടിയില്‍നിന്നുതന്നെ സീറ്റ്‌ ലഭ്യത നോക്കാം.ഒഴിവുള്ളത് അനുവദിക്കുകയും ചെയ്യാം.ആർഎസി, വെയ്റ്റിംഗ് ലിസ്റ്റ് യാത്രക്കാർക്കാണ് കൂടുതലായും ഇതിന്റെ പ്രയോജനം ലഭിക്കുക.

Back to top button
error: