CrimeNEWS

കോഴിക്കോട് കുറ്റ്യാടി അമ്പലക്കുളങ്ങരയിലെ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്

കോഴിക്കോട് കുറ്റ്യാടി അമ്പലക്കുളങ്ങരയിലെ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറുണ്ടായി. ബോബേറിൽ ഓഫീസിന്റെ ജനൽ ചില്ലുകളും വാതിലുകളും തകർന്നു. ഇന്ന് പുലർച്ചെ അഞ്ചരക്കായിരുന്നു ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു.

ഇന്നലെ രാത്രി പേരാമ്പ്ര പ്രസിഡൻസി റോഡിലെ കോൺ​ഗ്രസ് ഓഫീസിന് നേരേയും ആക്രമണമുണ്ടായിരുന്നു. ഓഫീസിന്റെ വാതിലുകളും ജനലുകളും തകർന്നു. കോഴിക്കോട് ഏറാമല കുന്നുമ്മക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരേയും ആക്രമം ഉണ്ടായി. പൊലീസ് നോക്കിനിൽക്കെയാണ് ഈ സ്ഥലങ്ങളിൽ സിപിഐഎം ആക്രമം നടത്തിയതെന്ന് കോഴിക്കോട് ഡിസിസി സെക്രട്ടറി അഡ്വക്കേറ്റ് കെ. പ്രവീൺ കുമാർ ആരോപിച്ചു.

 

Back to top button
error: