ഹോങ്കോങിനെ തകർത്ത് ഇന്ത്യ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് യോഗ്യത നേടി

കൊല്‍ക്കത്ത: അവസാന യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഹോങ്കോങ്ങിനെ തോല്‍പ്പിച്ച്‌ ഗ്രൂപ്പ് ഡി ജേതാക്കളായി ഇന്ത്യ ഏഷ്യൻകപ്പ് ഫുട്ബോൾ ടൂര്‍ണമെന്‍റിന് യോഗ്യത നേടി.
അന്‍വര്‍ അലി, സുനില്‍ ഛേത്രി, മന്‍വീര്‍ സിങ്, ഇഷാന്‍ പണ്ഡിത എന്നവരാണ് ഇന്ത്യക്കായി ഗോൾ നടത്തിയത്.
മുൻപ് നടന്ന മത്സരങ്ങളിൽ അഫ്ഗാനെ 2–1നും കംബോഡിയയെ 3–0നും ഇന്ത്യ തോല്‍പിച്ചിരുന്നു.ഇത് അഞ്ചാം തവണയാണ് ഇന്ത്യ എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത്.
2023 ജൂലൈ 16 മുതല്‍ ചൈനയിലെ പത്ത് നഗരങ്ങളിലായിട്ടാണ് മത്സരം നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് ഭീഷണിയെ തുടർന്ന് ചൈന പിൻമാറിയിരുന്നു.2019ലാണ് ചൈനയ്ക്ക് വേദി അനുവദിച്ചത്.പുതിയ വേദി ഫിഫ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version