KeralaNEWS

മുഖ്യമന്ത്രിയെ ആക്രമിക്കാൻ തുനിഞ്ഞവരെ വിമാന ജീവനക്കാർ ശാന്തരാക്കാൻ നോക്കിയെന്നും ഇ.പി ജയരാജൻ പിടിച്ചുതള്ളിയെന്നും ഇൻഡിഗോ എയർലൈൻസ്

   മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽവച്ച് ആക്രമിക്കാൻ തുനിഞ്ഞവരെ വിമാന ജീവനക്കാർ ശാന്തരാക്കാൻ നോക്കിയെന്ന് ഇൻഡിഗോ എയർലൈൻസ്.
സംഭവവുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർലൈൻസ് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പ്രാഥമിക റിപ്പോർട്ട് ഇൻഡിഗോ ഡി.ജി.സി.എയ്ക്ക് കൈമാറി. പ്രതിഷേധിച്ചവരെ രാഷ്ട്രീയനേതാവ് ഇ.പി ജയരാജൻ പിടിച്ചുതള്ളിയെന്നും റിപ്പോർട്ടിലുണ്ട്.

തിങ്കളാഴ്ച മുഖ്യമന്ത്രി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തേക്കു യാത്ര ചെയ്ത ഇൻഡിഗോ വിമാനത്തിലാണ് അപ്രതീക്ഷിതമായി രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സ്വരമുയർത്തി മുഖ്യമന്ത്രിക്കു നേരെ എത്തിയത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യം ഉയർത്തി മുഖ്യമന്ത്രിക്കടുത്തേക്ക് വന്നത്. തുടർന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഇവരെ തള്ളി മാറ്റുകയായിരുന്നു.

സംഭവത്തിൽ ജയരാജനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകിയി. ജയരാജന് യാത്രാനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷൻ അതോറിറ്റിക്കും പരാതി നൽകിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇൻഡിഗോയുടെ റിപ്പോർട്ടിൽ ജയരാജൻ ഇതുവരെയും പിടിച്ചു തള്ളി എന്ന പരാമർശം വന്നത്.

Back to top button
error: