NEWS

യോഗി ആദിത്യനാഥിന്റെ ചിത്രം നെഞ്ചിലേറ്റി മുസ്ലിം യുവാവ്

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റ ചിത്രം നെഞ്ചിൽ പച്ചകുത്തി മുസ്ലിം യുവാവ്.23കാരനായ യമീന്‍ സിദ്ദിഖി എന്ന മുസ്ലീം യുവാവാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം നെഞ്ചിൽ പച്ചകുത്തി ശ്രദ്ധേയനായിരിക്കുന്നത്.

യോഗിയാണ് തന്റെ റോള്‍ മോഡലെന്ന് യുവാവ് പറയുന്നു. ഈ മാസം ആദ്യം യോഗിയുടെ ജന്മദിനത്തിലാണ് പച്ചകുത്തിയത്. യോഗിയ്‌ക്കുളള തന്റെ ജന്മദിന സമ്മാനമായാണ് യുവാവ് പച്ചക്കുത്തലിനെ വിശേഷിപ്പിക്കുന്നത്. ഫറൂഖാബാദ്, മെയിന്‍പുരി ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തില്‍ താമസിക്കുന്ന സിദ്ദിഖിക്ക് ഇവിടെ ഒരു ഫുട്‌വെയര്‍ വ്യവസായം നടത്തുന്നുണ്ട്.

 

 

ടാറ്റൂ ചെയ്തതു മുതല്‍ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും തനിക്ക് ഒരുപാട് അപവാദങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ താന്‍ അസ്വസ്ഥനല്ലെന്നും അദ്ദേഹം സമ്മതിക്കുന്നു.”യോഗി ആദിത്യനാഥിനെ കണ്ട് ടാറ്റൂ കാണിക്കണമെന്നാണ് തന്റെ ആഗ്രഹം. എനിക്ക് അദ്ദേഹത്തോട് വലിയ സ്‌നേഹവും ബഹുമാനവുമുണ്ട്-യമീൻ സിദ്ദിഖി പറയുന്നു.

Back to top button
error: