പൊലീസ് ലാത്തിച്ചാര്‍ജില്‍ യൂത്ത് കോൺഗ്രസ് നേതാവിന്റെ കണ്ണിന് ഗുരുതര പരിക്ക്

തൊടുപുഴ:  മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തൊടുപുഴയില്‍ സംഘടിപ്പിച്ച പ്രകടനത്തിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയുടെ കണ്ണിന് ഗുരുതര പരിക്ക്.

ഇടുക്കി ജില്ല ജനറല്‍ സെക്രട്ടറി തൊടുപുഴ ഒല്ലിക്കല്‍ വീട്ടില്‍ ബിലാല്‍ സമദിനാണ് ( 28 ) ഇടതുകണ്ണിന് ലാത്തിയടിയേറ്റത്. ഇദ്ദേഹത്തെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 

കരിദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് നേരെയാണ് ലാത്തിച്ചാര്‍ജുണ്ടായത്. സിപിഐഎമ്മിന്റെ കൊടികളും മറ്റും നശിപ്പിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തതോടെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version