എഴുത്തുകാരന്‍ വി ആര്‍ സുധീഷിനെതിരെ ലൈംഗികാധിക്ഷേപ പരാതിയിൽ വിവാദം കൊഴുക്കുന്നു

കോഴിക്കോട് :എഴുത്തുകാരന്‍ വി ആര്‍ സുധീഷിനെതിരെ ലൈംഗികാധിക്ഷേപ പരാതിയിൽ വിവാദം കൊഴുക്കുന്നു. .പുസ്തക പ്രസാധനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കണ്ടപ്പോഴെല്ലാം വളരെ മോശം അനുഭവങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് യുവ പ്രസാധക എം എ ഷഹനാസ് തുറന്നു പറഞ്ഞതോടെയാണ് വിവാദങ്ങളും കൊഴുത്തത്.

ഇതോടെ സുധീഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. കഴിഞ്ഞദിവസം കവി വി ടി ജയദേവന്‍ സുധീഷിനെ അനുകൂലിച്ച്‌ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഏറെ ചര്‍ച്ചയായി.അതിന് പിന്നാലെ ഇപ്പോളിതാ ഇന്ദുമേനോന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

 

 

എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തോട് ആദരവുണ്ടെങ്കിലും ഇരപിടിയനായ പുരുഷന്‍ എന്ന നിലയില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാനാകില്ല എന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്.ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇന്ദുമേനോന്റെ പ്രതികരണം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version