CrimeNEWS

ആക്ഷന്‍ ഹീറോ ബിജു റീ ലോഡഡ്; വാക്കിടോക്കി പൊക്കിയ യുവാവിനെ പൊക്കി പോലീസ്

ഗൂഡല്ലൂര്‍: ആക്ഷന്‍ ഹീറോ ബിജു സിനിമയിലേതിനു സമാനമായി പോലീസ് കോണ്‍സ്റ്റബിളിന്‍െ്‌റ വയര്‍ലെസ് ഹാന്‍ഡ്‌സെറ്റ് മോഷ്ടിച്ച യുവാവ് പിടിയില്‍. ഇരുപത്തിമൂന്നുകാരനായ ഗൂഡല്ലൂര്‍ കാശീംവയല്‍ സ്വദേശി പ്രശാന്ത് ആണ് അറസ്റ്റിലായത്.

ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍പോളി ചിത്രത്തില്‍ പോലീസുകാരനറിയാതെ വയര്‍ലെസ് സെറ്റ് അടിച്ചുമാറ്റി കമ്മിഷണറെ ഉള്‍പ്പെടെ തെറിവിളിക്കുന്ന മദ്യപാനിയുടെ രംഗം ഏറെ ഹിറ്റായിരുന്നു. സമാന രീതിയിലാണ് പ്രതിയും വയര്‍ലെസ് ഹാന്‍ഡ്‌സെറ്റ് മോഷ്ടിച്ചത്.

ഗൂഡല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചന്ദ്രശേഖര്‍ കാറില്‍ വെച്ചിരുന്ന വാക്കിടോക്കി ആണ് കാണാതായത്. പഴയ ബസ് സ്റ്റാന്‍ഡ് സിഗ്‌നലില്‍ രാത്രി ഡ്യൂട്ടിയിലായിരുന്നു ചന്ദ്രശേഖര്‍. തൊട്ടടുത്തുതന്നെ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് വാക്കിടോക്കി ഉണ്ടായിരുന്നത്.

രാത്രി ഏകദേശം ഒരു മണിയോടെയാണ് മോഷണം നടന്നത്. സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ ലഭിച്ച സൂചനയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയില്‍നിന്ന് വാക്കിടോക്കി കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു

Back to top button
error: