KeralaNEWS

സ്വപ്നയ്‌ക്കെതിരേ കലാപാഹ്വാനത്തിന് കേസ്; ഉടന്‍ അറസ്റ്റില്ലെന്ന് കസബ പൊലീസ്

പാലക്കാട്: സി.പി.എം. നേതാവിന്‍െ്‌റ പരാതിയില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷനെതിരെ കേസെടുത്ത് പൊലീസ്. കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കല്‍ , ഐടി 65 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കസബ പോലീസ് കേസെടുത്തിരിക്കുന്നത്. സിപിഎം നേതാവ് സി.പി.പ്രമോദ് പാലക്കാട് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സ്വപ്ന നേരത്തെ നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി കലാപത്തിന് ശ്രമിക്കുന്നു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇത് സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്തുന്നു. സ്വപ്നയുടെ മൊഴികള്‍ ചിലര്‍ വിശ്വസിച്ച് ആക്രമണത്തിന് മുതിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം എന്നാണ് പരാതി.

അതേസമയം കേസില്‍ സ്വപ്ന സുരേഷന്‍െ്‌റ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് കസബ പോലീസ്. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും തുടര്‍നടപടികള്‍ ഉണ്ടാകുക. വൈകുന്നേരം നല്‍കിയ പരാതിയില്‍ രാത്രി എഫ്‌ഐആര്‍ ഇടുകയായിരുന്നു.

കേസെടുത്തുവെങ്കിലും ഉടനെ ഒരു അറസ്റ്റിലേക്ക് കടക്കേണ്ടതില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ്. സ്വപ്‌നയ്‌ക്കെതിരേ കെ.ടി. ജലീല്‍ എം.എല്‍.എയും നേരത്തെ നല്‍കിയ സമാന പരാതിയില്‍ അന്വേഷണം നടക്കുകയാണ്.

Back to top button
error: