വിമാനത്തിലെ അതിക്രമം അപലപനീയം: മന്ത്രി ആൻറണി രാജു

തിരുവനന്തപുരം.മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിൽ കയറി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകർ നടത്തിയ അതിക്രമം അപലപനീയമെന്നു ഗതാഗതമന്ത്രി ആന്റണി രാജു. ഇത്തരം ഭീകര സമരങ്ങളെ പൊതുസമൂഹം അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയെ അപായപ്പെടുത്തുക എന്ന ഗൂഢ ലക്ഷ്യത്തോടെ നടത്തിയ ഭീകര സമരത്തെ പ്രതിപക്ഷനേതാവ് അംഗീകരിക്കുന്നുണ്ടോ എന്നും ആന്റണി രാജു ചോദിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version