KeralaNEWS

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളിൽ ശ്രദ്ധാപൂർവ്വം ഇ ഡി

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളിൽ അതിവേഗം ഇടപെടണമോയെന്ന സംശയത്തിൽ ഇഡി. തങ്ങൾ അന്വേഷിക്കുന്ന കേസിൽ നൽകിയ രഹസ്യമൊഴിയിൽ തുടരന്വേഷണത്തിന്‌ സാധിക്കുമെങ്കിലും നേരത്തെ നൽകിയതിനപ്പുറം  സ്വപ്‌ന എന്തെങ്കിലും പറഞ്ഞതായി ഉദ്യോഗസ്ഥർ കരുതുന്നില്ല. എടുത്തുചാടി പുറപ്പെട്ടിട്ടും കാര്യമില്ലെന്ന വിലയിരുത്തലിലാണ്‌ അവർ.

സ്വപ്‌നയുടെ രഹസ്യമൊഴിപ്പകർപ്പ്‌ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ ഇഡി കോടതിയെ സമീപിച്ചിട്ടുണ്ട്‌. തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ ഇത്‌ ലഭ്യമാകും. മൊഴി വിശദമായി പഠിച്ചശേഷമേ മറ്റ്‌ നടപടികളിൽ തീരുമാനമുണ്ടാകൂ. മുൻ മൊഴികളുടെ ആവർത്തനമാണെങ്കിൽ അന്വേഷണത്തിന്‌ ഇഡി മുതിരില്ല. മുമ്പ്‌ ഇഡിക്ക്‌ നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെങ്കിൽ മൊഴിമാറ്റത്തിന്റെ കാര്യം തിരക്കിയ ശേഷമേ അന്വേഷണമാരംഭിക്കാനാകൂ.

Back to top button
error: