ടിപ്പര്‍ലോറി ഇടിച്ച്‌ എട്ടു വയസുകാരന് ദാരുണാന്ത്യം

കുറ്റ്യാടി: സഹോദരനൊപ്പം നടന്നു പോകവേ ടിപ്പര്‍ലോറി ഇടിച്ച്‌ എട്ടു വയസുകാരന് ദാരുണാന്ത്യം. വടയം ചുണ്ടേമ്മല്‍ അസ്ലം-ഉമൈറ ദമ്ബതികളുടെ മകന്‍ മുഹമ്മദ് അഫ്‌നാന്‍ ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് 5.30തോടെ കുറ്റ്യാടി-ആയഞ്ചേരി റോഡില്‍ വടയം ടൗണില്‍ വച്ചാണ് അപകടം.പഴയ വീട്ടില്‍നിന്ന് നിലവില്‍ താമസിക്കുന്ന ടൗണിലെ ഫ്‌ളാറ്റിലേക്ക് ജ്യേഷ്ഠന്‍ മുഹമ്മദ് അദ്‌നാനൊപ്പം നടക്കവേ കുറ്റ്യാടിയില്‍നിന്ന് ആയഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ അഫ്‌നാനെ ഇടിക്കുകയായിരുന്നു.

 

 

 

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അഫ്‌നാനെ കുറ്റ്യാടി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടിപ്പര്‍ ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version