NEWS

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി മുകൾ വാസ്നിക് ജയിച്ചത് സിപിഐ(എം)ന്റെ വോട്ട് കൊണ്ട്  

ജയ്പൂർ: കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസ് സ്ഥാനാർത്ഥി മുകൾ വാസ്നിക് ജയിച്ചത് സിപിഐ(എം)ന്റെ വോട്ട് കൊണ്ട്.പിന്തുണ തേടിയുള്ള കോണ്‍ഗ്രസിന്റെ ആവശ്യം അംഗീരിച്ചായിരുന്നു സിപിഐ(എം) കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കിയത്.
ഇടയ്ക്കിടയ്ക്ക് ഹൈക്കമാൻ്റ് നിരീക്ഷകനായി കേരളത്തിൽ വരുന്ന ആളാണ് മുകുൾ വാസ്നിക്. കേരളത്തില്‍ സിപിഐ(എം) സെമിനാറില്‍ പങ്കെടുത്ത കെ. വി. തോമസിനെ സുധാകരൻ പുറത്താക്കുമ്പോഴാണ് ബിജെപിയെ തോല്പിക്കാന്‍ ദേശീയതലത്തില്‍ സിപിഐ(എം)ന്റെ പിന്തുണ കോണ്‍ഗ്രസ് തേടിയത്.
അതേസമയം ഹരിയാനയിൽ എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ തോറ്റത് കോൺഗ്രസ് എംഎൽഎ കുൽദീപ് ബിഷ്ണോയ് റിസോർട്ടിൽ നിന്ന് ചാടി പോയി ബിജെപിക്ക് വോട്ട് ചെയ്തതുകൊണ്ടും !!

Back to top button
error: