KeralaNEWS

എഡിജിപിയും ഷാജ് കിരണും തമ്മിൽ വിളിച്ചത് 19 തവണ

സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ സ്ഥാനത്ത് നിന്നും നീക്കിയ വിജിലൻസ് മേധാവിയായിരുന്ന എഡിജിപി എം ആർ അജിത് കുമാറും ഷാജ് കിരണുമായി ഫോണിൽ വിളിച്ചത് 19 തവണയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കഴിഞ്ഞ ബുധനാഴ്ച രാവിലെ മുതൽ വൈകിട്ടു വരെയാണ് ഇരുവരും തമ്മിൽ ഫോൺ സംഭാഷണം നടത്തിയത്. ഇതിനു പുറമേ വാട്സാപ് സന്ദേശങ്ങളും കൈമാറിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ലൈഫ് മിഷൻ കേസിലെ പ്രതി കൂടിയായ സ്വപ്ന സുരേഷിന്റെ സുഹൃത്തും കൂട്ടുപ്രതിയുമായ പി എസ് സരിത്തിനെ സ്വപ്നയുടെ വീട്ടിൽനിന്നും പിടിച്ചുകൊണ്ടു പോയത്. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ ഇത്രയും തവണ ഫോണിൽ വിളിച്ചതും വാട്സാപ് സന്ദേശങ്ങൾ കൈമാറിയതും.

സ്വപ്നയുടെ വെളിപ്പെടുത്തലിനു തൊട്ടുപിന്നാലെ വിജിലൻസ് സരിത്തിനെ കസ്റ്റഡിയിലെടുത്തതും നിയമവിരുദ്ധമായി ഫോൺ പിടിച്ചുവാങ്ങിയതും പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നാണ് ഇന്റലിജൻസ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് എം ആർ അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്നു മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടത്. എംആർ അജിത് കുമാർ, എഡിജിപി വിജയ് സാഖറെ എന്നിവരുമായി ഷാജ് കിരൺ നിരന്തരം സംസാരിച്ചതായി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു.

 

 

Back to top button
error: