പ്രവാചക നിന്ദ; കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ അറസ്റ്റിൽ

കൊല്‍ക്കത്ത: ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ അറസ്റ്റില്‍.ഹൗറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ കേന്ദ്രമായി ഹൗറ മാറിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നിലവിലെ ക്രമസമാധാന നില ചൂണ്ടിക്കാട്ടി അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് മജുംദാറിനെ പോലിസ് നേരത്തെ തടയുകയും വീട്ടു തടങ്കലിലാക്കുകയും ചെയ്തിരുന്നു. ഇതിനിടെ, തന്റെ വസതിക്ക് പുറത്ത് ബാരിക്കേഡുകള്‍ ചാടിക്കടന്ന് ഹൗറയിലെ പഞ്ചല ടൗണിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് സംസ്ഥാന ബിജെപി അധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്തത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version