NEWS

തുളസിയുടെ വിജയവും ചിറ്റപ്പന്റെ സ്വപ്നവും

കായംകുളത്ത് ഗോവിന്ദമുട്ടം എന്ന കൊച്ചുഗ്രാമത്തിലാണ് തുളസീധരൻ ജനിച്ചത്. ദാരിദ്ര്യം പട്ടിണിയും നിറഞ്ഞ അവൻ്റെ ബാല്യകാലം. തുളസീധരൻ്റ കുട്ടിക്കാലത്തു തന്നെ അച്ഛൻ മരണപ്പെട്ടു.,കയർത്തൊഴിലാളിയായ അമ്മയും മൂന്നു മക്കളുമടങ്ങുന്ന തുളസിയുടെ കുടുംബം ദാരിദ്ര്യദു:ഖത്തിലാണ് കഴിഞ്ഞിരുന്നത്.
 വീട്ടിലെ പരാധീനതകൾ കാരണം എഴാം ക്ലാസ്സിൽ പഠനം മുടങ്ങിയപ്പോൾ തുളസീ അമ്മയോടൊപ്പം റാട്ടു കറക്കാനും, തൊണ്ടു തല്ലാനും പോയിതുടങ്ങി
.
കൂലി പണിയെടുത്തു സമ്പാദിച്ച പണം കൊണ്ട് തുളസി, മുട്ടക്കച്ചവടം തുടങ്ങി.ആ കാലഘട്ടത്തിൽ അവർ മാവേലിക്കര ശുഭാനന്ദാശ്രമത്തിലെ ഭക്തരായി.
പതിനേഴാമത്തെ വയസ്സിൽ കറ്റാനത്ത് കോയിക്കൽ ചന്തയിലെ ഒരു തേയില കടയിലെ, ജോലിക്കാരനായി – പിന്നീട് സ്വന്തമായി തേയിലക്കച്ചവടവും തുടങ്ങി.
തുളസിക്ക് 19 വയസ്സുള്ളപ്പോൾ ഒരു ദിവസം ബോംബയിൽ നിന്നും ചിറ്റപ്പൻ തുളസിയുടെ വീട്ടിലെത്തി.തുളസിയെ ബോംബയിലേക്ക് കൊണ്ടുപോകാനാണ് അദ്ദേഹം എത്തിയത്.ചിറ്റപ്പന് ഒരു സ്വപ്നദർശനമുണ്ടായതിനാലാണ് തുളസിയെ കൂട്ടികൊണ്ട് പോകാൻ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.തല മുണ്ഡനം ചെയ്ത ഒരു ദിവ്യൻ, സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, കേരളത്തിൽ നിന്നും തുളസിയെ ബോംബയിലേക്ക് കൊണ്ടുവരണമെന്ന് പറയുകയും, ചിറ്റപ്പൻ അപ്രകാരം ചെയ്യാമെന്ന് ദിവ്യനോട് പറഞ്ഞെന്നും, ചിറ്റപ്പൻ പറഞ്ഞപ്പോൾ തുളസിയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.
അമ്മ കാതിൽ കിടന്ന കമ്മൽ വിൽക്കായി തുളസിയെ ഏൽപ്പിച്ചു.കമ്മൽ വിറ്റുകിട്ടിയ പണം അമ്മ മകന് കൊടുത്തു. ചിറ്റപ്പനോടൊപ്പം തുളസി ബോംബയിലേക്ക് യാത്രയായി.
ബോംബയിലെത്തിയ തുളസി ,ഒരു തുണിമില്ലിൽ ജോലിക്ക് പോകാൻ തുടങ്ങി. കുറെ നാൾ കഴിഞ്ഞ് ആ ജോലി ഉപേക്ഷിച്ച ശേഷം, സ്പ്രേ പേയിൻ്റിംങ് ജോലിക്കാരനായി.
പിന്നീട് പേയിൻ്റിംഗ് വർക്കുകളുടെ കരാർജോലി ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി. അക്കാലത്ത് ബോംബയിലെ ഏറ്റവും മുന്തിയ ഹൈഡ്രോളിക് കമ്പനിയുടെ വർക്കുകൾ ചെയ്യാൻ തുടങ്ങിയ തുളസി, കമ്പനിയുടെ സൂപ്പർവൈസറായി.
പിന്നീട് കമ്പനിയുടെ സേയിൽസ് എക്സിക്യൂട്ടിവായിട്ട് പ്രമോഷൻ കിട്ടി..അതോടെ തുളസിയുടെ ജീവിതം ശോഭനമായി. നല്ല ശമ്പളവും, യാത്രാബത്തയും മറ്റ് ആനുകൂല്യങ്ങളുമെക്കെയുള്ള ആ ജോലി അവന് ഇഷ്ടപ്പെട്ടു.തുളസിയുടെ പ്രവർത്തന മികവിൽ ആ കമ്പനി പെട്ടെന്ന് വളരാൻ തുടങ്ങി.
കമ്പനിയുടെ കാര്യങ്ങൾക്കു വേണ്ടിയുള്ള ദൂരയാത്രകളെല്ലാം അവൻ ആസ്വദിച്ചു. ആ യാത്രകൾ അവനെ പലതും പഠിപ്പിച്ചു –
 സ്വന്തമായി ഒരു ഹൈഡ്രോളിക് കമ്പനി തുടങ്ങണമെന്നെ ആഗ്രഹം ഒരു വ്യാമോഹമാകാതിരിക്കാൻ അവൻ തൻ്റെ ലക്ഷ്യത്തെ നിരന്തരം ഊതി ജ്വലിപ്പിച്ചു.
1990-ൽ കമ്പനിയിൽ നിന്നും ജോലി രാജി വെച്ച ശേഷം തുളസീധരൻ   ബോംബയിൽ സ്വന്തമായി “ആനന്ദ്ജി ഇൻ്റസ്ട്രീസ്” എന്ന പേരിൽ കമ്പനി തുടങ്ങി. പിന്നീട് 1999-ൽ ”തുളസീ ഹൈഡ്രോ സർവ്വീസ് ” എന്ന  കമ്പനിയും, 2012-ൽ ”തുളസീ ഹൈഡ്രോളിക് Pvt LTD “എന്ന കമ്പനിയും തുടങ്ങി .ഇന്ന് കോടികളുടെ ബിസിനസ്സ് നടത്തുന്ന കമ്പനിയായി തുളസിയുടെ കമ്പനികൾ വളർന്നു.
 ദാരിദ്ര്യം നിറഞ്ഞ തൻ്റെ ജീവിത സാഹചര്യങ്ങളോട് പടവെട്ടി വിജയിച്ച്, കോടീശ്വരനായ തുളസീധരൻ ആർക്കുമൊരു പ്രചോദനമാണ്.

Back to top button
error: