നികുതി വെട്ടിച്ച് കടത്തിയ 53.70ലക്ഷം രൂപയുടെ ബീഡി പിടികൂടി

പുനലൂർ :നികുതി വെട്ടിച്ച്‌ തമിഴ്നാട്ടില്‍നിന്ന് ആര്യങ്കാവ് ചെക്ക്പോസ്റ്റിലൂടെ കേരളത്തിലേക്ക് കടത്തിയ 53.70ലക്ഷം രൂപയുടെ ബീഡി ജിഎസ്ടി സ്‍ക്വാഡ് പിടികൂടി. ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം.
രണ്ടു ലോറിയിലായി കടത്തിയ ബീഡി പുനലൂര്‍ വാളക്കോട് പാലത്തിനു സമീപത്ത് വച്ചാണ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ എസ് മനോജിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ലോറികള്‍ കൊല്ലം സെയില്‍സ് ടാക്സ് കമീഷണറുടെ ഓഫീസില്‍ എത്തിച്ചു.
 ആലപ്പുഴയിലേക്കാണ് ബീഡി കൊണ്ടുവന്നതെന്നാണ് വിവരം.കഴിഞ്ഞ ദിവസം പച്ചക്കറികള്‍ക്കിടയില്‍ കടത്തിയ 10ലക്ഷം രൂപയുടെ ബീഡി ആര്യങ്കാവില്‍ പിടിച്ചിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version