NEWS

സായിബാബ ഭക്തനായ ദേവദാസിന്റെ മുടി മുറിപ്പിച്ച് എംവിഡി

ഇടുക്കി: 12 വര്‍ഷമായി കുട്ടികള്‍ ഇല്ലാതിരുന്ന ദേവദാസിന് സായിബാബയുടെ അനുഗ്രഹത്താലാണ് സന്താനഭാഗ്യം ലഭിച്ചത്.ഇതിനുശേഷം അദ്ദേഹത്തോട് ഭക്തി കൂടിയ ദേവദാസ് പുട്ടപറുത്തിയിലെ ആശ്രമത്തിലെത്തി സേവകനായി പ്രവര്‍ത്തിച്ചു.

മുഖച്ഛായയില്‍ സായിബാബയോട് സാമ്യമുള്ള രൂപം ഉണ്ടെന്ന് ചിലര്‍ പറഞ്ഞതോടെ മുടി വളര്‍ത്തി.ഇതോടെ സായി ഭക്തർ കൂടുതല്‍ പ്രാത്സാഹനം നല്‍കി.പിന്നീട് തിരികെ നാട്ടിലെത്തിയിട്ടും മുടി മുറിച്ചില്ല. സ്ഥിരമായി ബൈക്കില്‍ യാത്ര ചെയ്യുന്ന ആളായതിനാൽ മുടി മൂലം ഹെല്‍മറ്റ് ധരിക്കാന്‍ കഴിയാതിരുന്നതോടെ പല തവണ പിഴ ഒടുക്കേണ്ടിവന്നു.

 

 

ഇതോടെയാണ് ഇതുവരെ കത്രിക തൊടാതെ കാത്തു സൂക്ഷിച്ച മുടി മുറിക്കാന്‍ ഇടുക്കി കബംമെട്ട് പുത്തന്‍പുരയ്ക്കല്‍ ദേവദാസ് തീരുമാനിച്ചത്. മുടിമുറിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചെങ്കിലും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സമ്മതിച്ചില്ല.

Back to top button
error: