ഇസ്ലാം ഉപേക്ഷിച്ച്‌ ഹിന്ദുമതം സ്വീകരിച്ചു; മൂന്നു ദിവസത്തിനകം തല വെട്ടുമെന്ന് ഭീഷണി

ലക്നൗ: ഇസ്ലാം ഉപേക്ഷിച്ച്‌ ഹിന്ദുമതം സ്വീകരിച്ച ജിതേന്ദ്ര നാരായണ്‍ ത്യാഗിയ്ക്ക് വധഭീഷണി.മൂന്നു ദിവസത്തിനകം തലവെട്ടുമെന്നാണ് ദുബായിൽ നിന്നും വിളിച്ച ഫോൺകോളിൽ പറയുന്നത്.ഇതോടൊപ്പം കത്തും ലഭിച്ചിട്ടുണ്ട്.
ഭീകരന്‍ ഇഖ്ബാല്‍ കസ്‌കറിന്റെ സഹോദരന്‍ എന്ന് പരിചയപ്പെടുത്തിയ അജ്ഞാതനാണ് ഭീഷണി ഉയര്‍ത്തിയത്. ഹിന്ദിയില്‍ ആയിരുന്നു കത്ത്. +971569781862 എന്ന ദുബായ് നമ്ബരിൽ നിന്നാണ് കോൾ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സംഭവത്തിൽ യുപി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version