NEWS

കഞ്ചാവ് കടത്തിന്റെ വേരറുത്ത് കേരള പോലീസ്

ശ്രീകാകുളം: കേരളത്തിലേക്ക് കഞ്ചാവ് വിതരണം നടത്തുന്ന ആന്ധ്രപ്രദേശ് പഡേരു സ്വദേശി ബോഞ്ചി ബാബുവിനെ കേരള പോലീസ് സാഹസികമായി പിടികൂടി. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആന്ധ്ര- ഒഡിഷ അതിര്‍ത്തിയിലെ നക്‌സല്‍ ബാധിത പ്രദേശത്തെ ഒളി സങ്കേതത്തില്‍ നിന്നുമാണ് ഇയാളെ സാഹസികമായി പിടികൂടിയത്.

 കേരളത്തില്‍ നിന്നുമുള്ള പ്രത്യേക അന്വേഷണ സംഘം ദിവസങ്ങളോളം പഡേരുവില്‍ ക്യാമ്ബ് ചെയ്താണ് ഇയാളെ അറസ്റ്റ് ചെയ്തത്.അറസ്റ്റിനിടെ സംഘര്‍ഷമുണ്ടാക്കിയ നാട്ടുകാരെ ആന്ധ്ര പോലീസിന്റെ സഹായത്തോടെ തടഞ്ഞ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദധാരിയാണ് പ്രതി.

 

 

നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി.പി. ഷാംസ്, ഇന്‍സ്‌പെക്ടര്‍ സോണി മത്തായി എസ്.ഐ ടി.എം സൂഫി, എ.എസ്.ഐ ആന്റോ, എസ്.സി.പി.ഒ ടോണി അഗസ്റ്റിന്‍, ജീമോന്‍ ജോര്‍ജ്, ശ്യാം കുമാര്‍ പ്രസാദ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Back to top button
error: