പകൽ ഉറക്കക്കാർ ഇത് വായിക്കാതെ പോകരുത്

ലേ രാത്രി ശരിയായി ഉറങ്ങിയില്ലെങ്കിൽ പകൽ ഉറക്കവും ക്ഷീണവുമൊക്കെ അനുഭവപ്പെടുക സ്വാഭാവികം.എന്നാൽ ഒരു നല്ല ഉറക്കത്തിന് ശേഷവും പകൽ സമയങ്ങളിൽ ഉറക്കം, അലസത, മന്ദതാ മനോഭാവം എന്നിവയൊക്കെ അനുഭവപ്പെടുന്നുണ്ടെങ്കിലോ? തീർച്ചയായും ഇത് ശരിയായ രീതിയല്ല. പകൽ സമയത്തും നിങ്ങൾക്ക് ക്ഷീണവും ഉറക്കവും (Excessive Sleepiness) തോന്നുന്നുവെങ്കിൽ അതിനു പിന്നിൽ ശാരീരികവും മാനസികവുമായ ചില അടിസ്ഥാന പ്രശ്‌നങ്ങളുണ്ടാകാം അല്പമൊന്ന് ശ്രദ്ധിച്ചാൽ ഇത് എളുപ്പത്തിൽ പരിഹരിക്കാനാവും.
1. അനുചിതമായ ഉറക്കരീതി

പകൽ നേരങ്ങളിൽ ഉറക്കം വരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് രാത്രിയിലെ അനാരോഗ്യകരമായ ഉറക്കരീതി തന്നെയാണ്. കുറഞ്ഞത് ആറ് മുതൽ എട്ട് മണിക്കൂർ വരെ മതിയായ ഉറക്കം രാത്രി ലഭിക്കേണ്ടതുണ്ട്. രാത്രി നന്നായി ഉറങ്ങാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക. ഉദാഹരണത്തിന്, ഉറങ്ങുന്നതിന് മൂന്ന് നാല് മണിക്കൂർ മുൻപ് വരേക്കും കഫീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ (ചായ അല്ലെങ്കിൽ കോഫി രൂപത്തിൽ ഉളളവ) ഒഴിവാക്കുക. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പായെങ്കിലും രാത്രി ഭക്ഷണം കഴിക്കുക.
 
 
2. സമ്മർദ്ദം ഉണ്ടെങ്കിൽ

മാനസിക നിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉറക്കത്തെ ബാധിക്കും എന്ന കാര്യം പലരും മനസിലാക്കുന്നില്ല എന്നതാണ് വാസ്തവം. സമ്മർദ്ദം, വിഷാദം അല്ലെങ്കിൽ കോപം തുടങ്ങിയ ഘടകങ്ങളെല്ലാം ഉറക്ക രീതിയെ ഏറ്റവുമധികം സ്വാധീനിക്കുന്നു. കഴിയുന്നത്ര സമ്മർദ്ദത്തിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗം. കാര്യങ്ങളുടെ പോസിറ്റീവ് വശം കണ്ടെത്താൻ ശ്രമിക്കുക.
 
 
3. ഭക്ഷണം അമിതമാകുന്നത്

രാത്രിയിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ല. നിങ്ങളുടെ അത്താഴം കഴിയുന്നത്ര കുറഞ്ഞതായിരിക്കാൻ സൂക്ഷിക്കുക. ശരിയായ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് ഒരു ഡയറ്റീഷ്യനെ സമീപിക്കാം. വയറു നിറയെ കഴിക്കുന്നത് പലപ്പോഴും രാത്രി നന്നായി ഉറങ്ങാൻ സഹായിച്ചേക്കില്ല. അത്താഴം മിതമായി കഴിക്കുക. ഇത് രാത്രി നന്നായി ഉറങ്ങാൻ സഹായിക്കും.
 
 
4. നെഗറ്റീവ് ചിന്തകൾ

ചില ആളുകൾ അങ്ങനെയാണ്. തങ്ങളെ ഒന്നിനും കൊള്ളില്ല എന്ന ചിന്ത തന്നെ അവരുടെ ഉദാസീന മനോഭാവത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ജീവിതത്തെക്കുറിച്ചും അവരുടെ സ്വന്തം ഭാവിയെക്കുറിച്ചുമൊന്നും തന്നെയുള്ള ക്രിയാത്മക വീക്ഷണം അവർക്കുണ്ടാവില്ല. അത്തരം ആളുകൾ തങ്ങളുടെ ജീവിതക്രമത്തിൽ യോഗ, പ്രാർത്ഥന, ജീവിതത്തിൽ പോസിറ്റീവിറ്റി നൽകാൻ കഴിയുന്ന മറ്റ് മാർഗ്ഗങ്ങളെല്ലാം പിന്തുടരാവുന്നതാണ്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version