ഡിആർഡിഒയിൽ സയന്റിസ്റ്റ് ഒഴിവുകൾ; അവസാന തീയതി ജൂൺ 28

ദില്ലി: ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), റിക്രൂട്ട്‌മെന്റ് ആൻഡ് അസസ്‌മെന്റ് സെന്റർ (ആർഎസി) സയന്റിസ്റ്റ് (സി, ഡി/ഇ, എഫ്) തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് DRDO RAC ന്റെ ഔദ്യോഗിക സൈറ്റായ rac.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂൺ 28 വരെയാണ്. 58 തസ്തികകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്.

തസ്തികകളും ഒഴിവുകളുടെ എണ്ണവും
സയന്റിസ്റ്റ് എഫ്: 3
സയന്റിസ്റ്റ് ഇ – 6
സയന്റിസ്റ്റ് ഡി – 15
സയന്റിസ്റ്റ് സി – 34

വിദ്യാഭ്യാസ യോ​ഗ്യത, അപേക്ഷിക്കേണ്ട വിധം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഔദ്യോ​ഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് എന്നിവർക്കും പുരുഷ ഉദ്യോഗാർത്ഥികൾക്കും റീഫണ്ടബിൾ അല്ലാത്ത അപേക്ഷാ ഫീസ്  നൽകണം. 100/- യാണ് അപേക്ഷ ഫീസ്.  ഓൺലൈനായി മാത്രം അടയ്‌ക്കാവുന്നതാണ്. എസ്‌സി/എസ്‌ടി/ വനിത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസില്ല.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version