അവനവനെ വിശ്വാസമുള്ളവർക്ക് ആരെപ്പേടിക്കാൻ? കെ ടി ജലീൽ

സരിതയുടെ വെളിപ്പെടുത്തലിൻ്റെ വെളിച്ചത്തിൽ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. കാരണം സരിത നടത്തിയ ചായക്കുറിയിൽ ഒരു നറുക്ക് ചേർന്നവരാണ് എല്ലാവരും. പരാതി കൊടുത്ത് അന്വേഷണം വന്നാൽ കുടുങ്ങുമെന്ന് അവർക്കുറപ്പാണ്.ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. മീൻ വാങ്ങുന്ന ചിത്രം പങ്കു വച്ചു കൊണ്ടാണ് അദ്ദേഹം ചില താരതമ്യങ്ങൾ നടത്തിയത്.

എന്നാൽ സ്വപ്ന നടത്തിയ ജൽപ്പനങ്ങൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകി. പോലീസ് എഫ്.ഐ.ആർ ഇട്ട് അന്വേഷണവും തുടങ്ങി. കാരണം ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേർന്നിട്ടില്ല.

ഏത് കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷിച്ചാലും ഒരു ചുക്കും കണ്ടെത്താൻ കഴിയില്ല എന്ന് 101% എനിക്കുറപ്പാണ്. അവനവനെ വിശ്വാസമുള്ളവർക്ക് ആരെപ്പേടിക്കാൻ?

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version