NEWS

കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കുമ്പനാട്: കോഴഞ്ചേരി-തിരുവല്ല റോഡിൽ കുമ്പനാടിന് സമീപം മുട്ടുമണ്ണിൽ വച്ച് ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.കാർ ഓടിച്ചിരുന്ന രാജു പുളിമൂട്ടിൽ(68) ആണ് മരിച്ചത്.മൃതദേഹം കുമ്പനാട് ഫെല്ലോഷിപ്പ് ഹോസ്പിറ്റലിൽ ആണ് ഉള്ളത്.
രാവിലെ പത്തുമണിയോടുകൂടിയായിരുന്നു സംഭവം.കോഴഞ്ചേരിയിൽ നിന്നും തിരുവല്ലയ്ക്ക് പോയ സ്വകാര്യ ബസും ഇരവിപേരൂരിൽ നിന്നും മാരാമണ്ണിലേക്ക് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.കെഎസ്ആർടിസിയുമായി മത്സരിച്ച് വന്നതായിരുന്നു സ്വകാര്യ ബസ്.ഇന്നലെ ടിപ്പർലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മയും ഇവിടെ മരിച്ചിരുന്നു.

Back to top button
error: