KeralaNEWS

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന:അന്വേഷണ സംഘം സരിതയുടെ മൊഴിയെടുത്തു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സരിത എസ് നായര്‍ സാക്ഷി. പ്രേത്യേക അന്വേഷണ സംഘം സരിതയുടെ മൊഴിയെടുത്തു. സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സരിത പൊലീസിന് മൊഴി നല്‍കി. ഫെബ്രുവരി ആദ്യവാരം മുതല്‍ ഗൂഢാലോചന നടന്നിരുതായി തനിക്ക് അറിയാമെന്ന് സരിത മൊഴിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താ സമ്മേളനം നടത്താന്‍ പി സി ജോര്‍ജ് രണ്ട് തവണ വിളിപ്പിച്ചെന്നും സരിത ആരോപിക്കുന്നു.

പി സി ജോജര്‍ജ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് നിയമ സഹായം നല്‍കി. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ എന്നില്‍ സമ്മര്‍ദ്ദം ചെലുത്തി. സ്വപ്‌ന പറയുന്ന കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാനായിരുന്നു പി സി ജോര്‍ജിന്റെ സമ്മര്‍ദ്ദം. ഈ കാര്യം സംസാരിക്കാന്‍ തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും വിളിപ്പിച്ചു,’ സരിത ചൂണ്ടിക്കാട്ടി. തന്റെ കൈയിലുള്ള ശബ്ദരേഖകള്‍ സരിത അന്വേഷണ സംഘത്തിന് കൈമാറി.

എംഎല്‍എ കെ ടി ജലീലിന്റെ പരാതിയില്‍ സ്വപ്‌ന സുരേഷിനും പി സി ജോര്‍ജിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്വപ്‌നയുടെ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ചായിരുന്നു ജലീലിന്റെ പരാതി. കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അപകീര്‍ത്തിപ്പെടുത്താനും തെറ്റായ വിവരങ്ങള്‍ പറഞ്ഞ് കലാപം നടത്താനും നീക്കമുണ്ടെന്ന് ജലീല്‍ പരാതിയില്‍ ആരോപിക്കുന്നു. പി സി ജോര്‍ജിന്റെ നേതൃത്വത്തില്‍ രണ്ട് മാസം മുന്നേ തന്നെ ഗൂഢാലോചന നടന്നു. പി സി ജോര്‍ജും സരിതയും തമ്മിലുള്ള ശബ്ദരേഖ ഇതിന് തെളിവാണെന്നും പരാതിയിലുണ്ട്. 120ബി, 153 വകുപ്പുകള്‍ പ്രകാരം ഗൂഢാലോചനയ്ക്കും കലാപശ്രമത്തിനുമാണ് സ്വപ്‌നയ്ക്കും പി സി ജോര്‍ജിനുമെതിരെ കേസെടുത്തിരിക്കുന്നത്.

Back to top button
error: