CrimeNEWS

സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ സു​ഹൃ​ത്ത് ഷാ​ജ് കി​ര​ണ്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് മുങ്ങിയ​താ​യി സൂ​ച​ന

സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ സു​ഹൃ​ത്ത് ഷാ​ജ് കി​ര​ണ്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന. ഇ​ബ്രാ​ഹി​മി​നൊ​പ്പ​മാ​ണ് ഷാ​ജ് കി​ര​ണ്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് പോ​യ​ത്.

സ്വ​പ്‌​ന​യ്‌​ക്കെ​തി​രാ​യ വീ​ഡി​യോ ഡി​ലീ​റ്റ് ആ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി ത​മി​ഴ്‌​നാ​ട്ടി​ലെ ടെ​ക്‌​നീ​ഷ്യ​ന്‍റെ അ​ടു​ക്ക​ലേ​ക്കാ​ണ് പോ​യ​തെ​ന്നാ​ണ് ഇ​വ​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. വീ​ഡി​യോ തി​രി​ച്ചെ​ടു​ത്ത​തി​ന് ശേ​ഷം കൊ​ച്ചി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് ഇ​വ​ര്‍ അ​റി​യി​ച്ചു. ത​ങ്ങ​ൾ ഒ​ളി​ച്ചോ​ടി​യ​ത​ല്ലെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്വ​പ്ന​ക്കെ​തി​രാ​യി​ട്ടു​ള്ള വീ​ഡി​യോ ത​ന്‍റെ പ​ക്ക​ൽ ഉ​ണ്ട് എ​ന്ന് ഇ​ബ്രാ​ഹിം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത് ത​ന്‍റെ പ​ക്ക​ൽ നി​ന്ന് ന​ഷ്ട​മാ​യി എ​ന്നാ​ണ് ഇ​ബ്രാ​ഹിം പ​റ​യു​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു വീ​ഡി​യോ എ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച ഇ​ത് ഡി​ലീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ഷാ​ജ് കി​ര​ണി​നും ഇ​ബ്രാ​ഹി​മി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തേ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി. സ്വ​പ്‌​ന പു​റ​ത്തു​വി​ട്ട ശ​ബ്ദ​രേ​ഖ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി. ഷാ​ജ് കി​ര​ണി​ന്‍റെ സം​ഭാ​ഷ​ണ​ത്തി​ന്‍റെ ശ​ബ്ദ​രേ​ഖ സ്വ​പ്‌​ന പു​റ​ത്തു​വി​ട്ടി​രു​ന്നു.

Back to top button
error: