NEWS

എംജി യൂണിവേഴ്സിറ്റി ബിരുദപരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകള്‍ സ്വന്തമാക്കി ഇരട്ട സഹോദരിമാര്‍

കോട്ടയം:മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബി.എ. കോഴ്സില്‍ ഒന്നും രണ്ടും റാങ്കുകള്‍ സ്വന്തമാക്കി ഇരട്ട സഹോദരിമാര്‍.
ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ മോഡല്‍ ടു ടീച്ചിങ് കോഴ്സിലാണ് തൃപ്പൂണിത്തുറ സ്വദേശികളായ ആതിരയും അ‌തുല്യയും ഒന്നും രണ്ടും റാങ്കുകള്‍ നേടിയത്. തൃപ്പൂണിത്തുറ ഗവണ്‍മെന്റ് കോളജിലെ വിദ്യാര്‍ഥികളാണ് ഇരുവരും.
തൃപ്പൂണിത്തുറ താമരംകുളങ്ങര വൈഷ്ണവം വീട്ടില്‍ അനില്‍ കുമാറിന്റെയും അമ്ബിളിയുടെയും മക്കളാണ് ആതിരയും അ‌തുല്യയും.

Back to top button
error: