ഐഡിബിഐ ബാങ്കിൽ 1544 ഒഴിവുകൾ 

ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കിൽ എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലായുള്ള 1544 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
എക്സിക്യുട്ടീവ് തസ്തികയില്‍ 1044, അസിസ്റ്റന്റ് മാനെജര്‍ തസ്തികയില്‍ 500 എന്നിങ്ങനെയാണ് ഒഴിവുകള്‍.ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.അവസാന തീയതി ജൂൺ 17.

യോഗ്യത: രാജ്യത്തെ ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/തത്തുല്യം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും: https://idbibank.in

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version