NEWS

ഇനി കൊതുക് ശല്യം ഉണ്ടാവില്ല; പുതിയ മോസ്കിറ്റോ ബള്‍ബ് വിപണിയില്‍

ഴക്കാലത്തിനൊപ്പം കൊതുകിന്റെ ശല്യവും കൊതുക് പരത്തുന്ന രോഗങ്ങളും വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.ഡെങ്കി, ചിക്കുന്‍ഗുനിയ, മലേറിയ തുടങ്ങിയ നിരവധി രോഗങ്ങള്‍ പകരാന്‍ സാധ്യതയുള്ളത് കൊണ്ട് തന്നെ കൊതുകില്‍ നിന്ന് രക്ഷ നേടേണ്ടത് വളരെ അത്യാവശ്യമാണ്. സാധാരണയായി കൊതുകു തിരികളും, റിപ്പലെന്റ് മെഷീനുകളുമാണ് കൊതുകില്‍ നിന്ന് രക്ഷ നേടാന്‍ ഉപയോഗിക്കാറുള്ളത്.

എന്നാല്‍ കൊതുകു തിരികളും. റിപ്പലെന്റ് മെഷീനുകളും രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതിനാല്‍ പലര്‍ക്കും തലവേദനയും അലര്‍ജിയും ഉണ്ടാകാറുണ്ട്. അതിനാല്‍ തന്നെ പലര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതി വരികെയും ചിലര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യാറുണ്ട്. ഇതിന് പരിഹാരമായി ആണ് പുതിയ മോസ്കിറ്റോ ബള്‍ബ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് സുരക്ഷിതവുമാണ് വിലയും വളരെ കുറവാണ്.

 

 

വെളിച്ചത്തിലൂടെ കൊതുകുകളെ ആകര്‍ഷിച്ച്‌, നേരിയ ഇലക്‌ട്രിക് ഷോക്ക് നല്‍കി കൊതുകിനെ കൊല്ലുന്ന രീതിയാണ് ഈ ബള്‍ബുകളുടെത്. ഇത് നിങ്ങള്‍ക്ക് നിങ്ങളുടെ വീട്ടിലും, ഓഫീസിലും ഒക്കെ ഉപയോഗിക്കുകയും ചെയ്യാം. ഭാരം കുറവാണെന്നുള്ളതും കാണാന്‍ നല്ല ഭംഗിയുണ്ടെന്നുള്ളതുമാണ് ഈ ബള്‍ബിന്റെ ആകര്‍ഷണീയമായ മറ്റൊരു കാര്യം.കൂടാതെ രാത്രി കാലങ്ങളില്‍ ഇത് ബള്‍ബായും ഉപയോഗിക്കാം.250 രൂപ മുതൽ ലഭ്യമാണ്.

Back to top button
error: